ഇന്ത്യൻ ആർമിയിൽ അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും യുദ്ധത്തിൽമരിച്ച ജവാന്മാരുടെ വിധവകൾക്കും ഷോർട് സർവീസ് കമീഷൻഡ് ഓഫീസർമാരാകാം. പുരുഷന്മാർ 175, സ്ത്രീകൾ 14, ജവാന്മാരുടെ വിധവകൾ നോൺടെക് 01, ടെക് 01 എന്നിങ്ങനെ ആകെ 191 ഒഴിവുണ്ട്. 20‐27. 2019 ഒക്ടോബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. യോഗ്യത എൻജിനിയറിങ് ബിരുദം. ജവാന്മാരുടെ വിധവകളുടെ ഉയർന്നപ്രായം 35. 2019 ഒക്ടോബർ ഏഴിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.
ഇവർക്ക് നോൺ ടെക്നിക്കൽ തസ്തികയിൽ അപേക്ഷിക്കാൻ ബിരുദവും ടെക്നിക്കൽ തസ്തികയിലേക്ക് എൻജിനിയറിംഗ് ബിരുദവുമാണ് വേണ്ടത്. പരിശീലനം തുടങ്ങുന്നതിന് 12 ആഴ്ചക്കകം ജയിച്ച ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കാനാകുന്ന അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാഡമിയിലാണ് പരിശീലനം. www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21.
നിയമ ബിരുദധാരികൾക്ക് കരസേനയിൽ അവസരം.
ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസർ തസ്തികയിലേക്കുള്ള ജെഎജി എൻട്രി സ്കീം ഇരുപത്തിയഞ്ചാമതു ഷോർട്ട് സർവീസ് കമ്മിഷൻഡ് (NT) - ഒക്ടോബർ 2020 കോഴ്സിനു അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും ഓൺലൈനായി അപേക്ഷിക്കാം.
55 % മാർക്കിൽ കുറയാതെ എൽ.എൽ.ബി ബിരുദം (ത്രിവത്സരം/പഞ്ചവത്സരം). അപേക്ഷകർ ബാർ കൗൺസിൽ ഒഫ് ഇന്ത്യ/ സ്റ്റേറ്റ് റജിസ്ട്രേഷനുള്ള യോഗ്യത എന്നിവ നേടിയിരിക്കണം.
പുരുഷൻ- 6, സ്ത്രീ- 2 എന്നിങ്ങനെ ആകെ എട്ടു ഒഴിവുകളുണ്ട്.
ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബി ഇന്റർവ്യൂവിന് ക്ഷണിക്കും. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ്, ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപെടുന്നവർക്ക് ചെന്നൈ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ചത്തെ പരിശീലനം നൽകും. ശേഷം ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ഡിപ്പാർട്ട്മെന്റിൽ ലഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : joinindianarmy.nic.in/അവസാന തീയതി: ഫെബ്രുവരി 13
ദ ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ
ദ ഷിപ്പിംഗ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽ ഓഫീസർമാരെ നിയമിക്കും. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അസി. മാനേജർ നിശ്ചിത സ്പെഷ്യലൈസേഷൻ വേണം. അസി. മാനേജർ തസ്തികയിൽ കരാർ കാലാവധിക്ക് ശേഷം സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്. ഡെപ്യൂട്ടി ജനറൽ മാനേജർ ലാ 1, സിവിൽ 1 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത, തൊഴിൽ പരിചയം, പ്രായം എന്നിവ സംബന്ധിച്ച് വിശദവിവരത്തിന് www.shipindia.com
കോസ്റ്റ് ഗാർഡിൽ
കോസ്റ്റ് ഗാർഡിൽ അസി. കമാൻഡന്റ് (ജനറൽ ഡ്യൂട്ടി) തസ്തികയിൽ ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ 25 ഒഴിവുണ്ട്. എസ്സി/എസ്ടി (എസ്സി 13, എസ്ടി 12) വിഭാഗക്കാരാണ് അപേക്ഷിക്കേണ്ടത്. പുരുഷന്മാർ അപേക്ഷിച്ചാൽ മതി. യോഗ്യത കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദം. പത്താം ക്ലാസ്സ്/പ്ലസ്ടു വരെ കണക്കും ഫിസിക്സും പഠിക്കണം. രണ്ട് വിഷയത്തിലും കുറഞ്ഞത് 55 ശതമാനം മാർക്ക് നേടണം. www.joinindiancoastguard.gov.in വഴി ഓൺലൈനായി ഫെബ്രുവരി ഒമ്പത് മുതൽ അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 15.
ഇന്ത്യൻ ബാങ്കിൽ
സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ബാങ്ക്. 138 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളാണ് പരീക്ഷാ കേന്ദ്രം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. അസിസ്റ്റന്റ് മാനേജർ ക്രഡിറ്റ് - 85 , മാനേജർ ക്രഡിറ്റ് - 15 , മാനേജർ സെക്യൂരിറ്റി - 15 , മാനേജർ ഫോറെക്സ് - 10 , മാനേജർ ലീഗൽ - 2 മാനേജർ ഡീലർ - 5 , മാനേജർ റിസ്ക് മാനേജ്മെന്റ് - 5 , സീനിയർ മാനേജർ റിസ്ക് മാനേജ്മെന്റ് - 1 എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്ക്: www.indianbank.in
ഇന്ത്യൻ റെയിൽവേ
ഫിനാൻസ് കോർപറേഷൻ
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ (ഫിനാൻസ്), അഡീഷണൽ ജനറൽ മാനേജർ (ഫിനാൻസ്), ജോയിന്റ് ജനറൽ മാനേജർ (എച്ച്ആർഎം), ജോയിന്റ് ജനറൽ മാനേജർ (ഐടി), ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്), മാനേജർ (ഫിനാൻസ്), മാനേജർ (ബിസിനസ് ഡവലപ്മെന്റ്) ഓരോ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13. വിശദവിവരത്തിന് www.irfc.nic.in
കിഫ്ബിയിൽ
ദ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ സീനിയർ പ്രോജക്ട് അഡ്വൈസർ, ജൂനിയർ പ്രോജക്ട് അഡ്വൈസർ,പ്രോജക്ട് അഡ്വൈസർ, സീനിയർ ടെക്നിക്കൽ അഡ്വൈസർ, ടെക്നിക്കൽ അഡ്വൈസർ, ടെക്നിക്കൽ എക്സ്പേർട്, ഡ്രാഫ്റ്റ്സ്മാൻ, കൺസൽട്ടന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസോസിയറ്റ് തസ്തികയിൽ ഒഴിവുണ്ട്. www.cmdkerala.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി അഞ്ച് വൈകിട്ട് അഞ്ച്.
സെന്റർ ഫോർ
ഡാറ്റ സയൻസിൽ
പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ സെന്റർ ഫോർ ഡാറ്റ സയൻസിൽ അസി. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. വിശദവിവരം www.iiserpune.ac.in
ഡൽഹി മെട്രോ റെയിൽ
ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ അസി. മാനേജർ(സിവിൽ) 35 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്(സിവിൽ), ഗേറ്റ് 2019 വേണം. ഗേറ്റ് സ്കോർ, ഇന്റർവ്യു, ഗ്രൂപ്പ് ചർച്ച, വൈദ്യപരിശോധന എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. www.delhimetrorail.com/career വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 4. വിശദവിവരം വെബ്സൈറ്റിൽ.
കേരള ഫിനാൻഷ്യൽ
കോർപറേഷനിൽ
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിംഗ് ഓഫീസർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, റിസ്ക് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അഞ്ചു ഒഴിവുകളാണുള്ളത്. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.kfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.