എസ്.ബി.ഐയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ആൻഡ് ആർമറർസ് ഇൻ ക്ലറിക്കൽ കേഡർ എന്നീ തസ്തികകളിലാണ് അവസരം. ഡെപ്യൂട്ടി മാനേജർ ലോ വിഭാഗത്തിൽ 45 ഒഴിവുണ്ട്.ഡിഫൻസ് ബാങ്കിങ് അഡ്വൈസർ (നേവി ആൻഡ് എയർഫോഴ്സ്)-2, സർക്കിൾ ഡിഫൻസ് ബാങ്കിങ് അഡ്വൈസർ-2, എച്ച്ആർ സ്പെഷ്യലിസ്റ്റ്-1, മാനേജർ (ഡേറ്റ സയന്റിസ്റ്റ്)-10, ഡെപ്യൂട്ടി മാനേജർ (ഡേറ്റ സയന്റിസ്റ്റ്)-10, ഡെപ്യൂട്ടി മാനേജർ (സിസ്റ്റം ഓഫീസർ)-5, സീനിയർ സ്പെഷ്യൽ എക്സിക്യുട്ടീവ് (സ്റ്റാറ്റിസ്റ്റിക്സ്)-1, ഡെപ്യൂട്ടി മാനേജർ (ലോ)-45, ആർമറർസ്-29 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷാ ഫീസുണ്ട്, 750 രൂപ. എസ്സി, എസ്ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ഫെബ്രുവരി 12 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. വിശദവിവരങ്ങൾക്ക് www.bank.sbi വെബ്സൈറ്റ് കാണുക.
ഫിഷറി സർവ്വേ ഒഫ് ഇന്ത്യയിൽ
കൊച്ചിയിലെ ഫിഷറി സർവ്വേ ഓഫ് ഇന്ത്യയിൽ തൊഴിലവസരം. ഇലക്ട്രോണിക് സൂപ്പർവൈസർ തസ്തികയിലേക്ക് സെൻട്രൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നു. പത്താംക്ലാസ്. റേഡിയോ/ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ അതേ വിഷയത്തിൽ ട്രേഡ് സർട്ടിഫിക്കറ്റും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. തപാൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരൊഴിവ് ആണുള്ളത്.അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യത, പ്രവൃത്തിപരിചയം, സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം Zonal Director, Fishery Survey of India, Marine Engineering Division, Foreshore Road, Kochi -682016 എന്ന വിലാസത്തിൽ അയക്കണം.അപേക്ഷ ഫോമിന് സന്ദർശിക്കുക : www.fsi.gov.in . അവസാന തീയതി :ഫെബ്രുവരി 25.
കർണാടക ബാങ്കിൽ ലാ ഓഫീസർ
കർണാടക ബാങ്കിൽ ലാ ഓഫീസർ(മാനേജീരിയൽ) തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത നിയമബിരുദം.അവസാന വർഷ പരീക്ഷയിൽ ആദ്യതവണതന്നെ 50 ശതമാനം മാർക്കോടെ ജയിക്കണം. അഡ്വക്കേറ്റായോ ലോ ഓഫീസറായോ മൂന്ന് വർഷത്തെ പരിചയം വേണം.
ഉയർന്ന പ്രായം 32. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. ബാങ്കിന്റെ മംഗളൂരുവിലെ ഹെഡ് ഓഫീസിൽ നടക്കുന്ന എഴുത്ത് പരീക്ഷ, ഇന്റർവ്യു എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. അപേക്ഷാഫാറത്തിന്റെ മാതൃക www,karnatakabank.com/ എന്ന വെബ്സൈറ്റിൽ ലഭിക്കും .
അപേക്ഷ പൂരിപ്പിച്ച് The Deputy General Manager (HR & IR), Karnataka Bank Ltd., Head Office, Post Box No.599, Mahaveera Circle, Kankanady, Mangaluru- 575002, Dakshina Kannada Dist. എന്നവിലാസത്തിൽ ഫെബ്രുവരി ഏഴിനകം ലഭിക്കുന്ന വിധത്തിൽ അയക്കണം. അപേക്ഷിക്കുന്ന കവറിനുമുകളിൽ “APPLICATION FOR THE POST OF LAW OFFICER (SCALE II)”എന്നെഴുതണം.
ബാങ്കിംഗ് ആൻഡ് ഫിനാൻസിൽ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസിൽ ജൂനിയർ എക്സിക്യൂട്ടീവ്, അസി. ഡയറക്ടർ(അക്കൗണ്ട്സ്), അസി. ഡയറക്ടർ(ഐടി) ഡയർക്ടർ(ട്രെയിനിങ്) തസ്തികയിൽ ഒഴിവുണ്ട്. ഡയറക്ടർ ട്രെയിനിംഗ് കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരത്തിന് www.iibf.org.in
കൊച്ചിൻ ഷിപ്യാർഡ്
ലിമിറ്റഡിൽ
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ വർക്മെൻ തസ്തികയിൽ ഒഴിവുണ്ട്. ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(മെക്കാനിക്കൽ) 3, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രിക്കൽ) 2, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്) 2, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇൻഫർമേഷൻ ടെക്നോളജി) 1, ജൂനിയർ കൊമേഴ്സ്യൽ അസി. 2, വെൽഡർ കം ഫിറ്റർ (വെൽഡർ) 3, വെൽഡർ കം ഫിറ്റർ (പ്ലംബർ) 2, ഫിറ്റർ (ഇലക്ട്രിക്കൽ) 1, ഫിറ്റർ (ഇലക്ട്രോണിക്സ്) 2, ഷിപ്റൈറ്റ് വുഡ് 1 എന്നിങ്ങനെ ഒഴിവുണ്ട്. സ്ഥിര നിയമനമാണ്. www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25.
കോട്ടയം റബർ
ബോർഡിൽ
അനലിറ്റിക്കൽ ട്രെയിനി പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ച് കോട്ടയം റബർ ബോർഡ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 14 വരെ അപേക്ഷകൾ സമർപ്പിക്കാം. ബയോടെക്നോളജി - 2 ,ലൈബ്രറി - 1 , ജീനോം ലാബ് - 1 , ഇക്കണോമിക്സ് - 4 , ബോട്ടണി - 2, ക്രോപ് ഫിസിയോളജി - 1 റബർ ടെക്നോളജി - 2 , പ്ലാന്റ് പാത്തോളജി - 2 , ടെക്നിക്കൽ കൺസൾട്ടൻസി - 3 , അഗ്രോണമി - 3 ,. ബോട്ടണി - 3 എന്നിങ്ങനെയാണ് ഒഴിവുകൾ. 10000 മുതൽ 12,000 രൂപ വരെയാണ് മാസ ശമ്പളം. അപേക്ഷകരുടെ പ്രായം 30ൽ കവിയരുത്.വിശദവിവരങ്ങൾക്ക്:www.rubberboard.org.in .
ബൊട്ടാണിക്കൽ ഗാർഡൻ
ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ
ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ തസ്തികയിൽ നിയമനത്തിന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക് 68700-110400 രൂപ. ഉയർന്ന പ്രായപരിധി 2020 ജനുവരി ഒന്നിന് 50 വയസ്. അപേക്ഷകൾ സ്പീഡ് പോസ്റ്റായി ദ ഡയറക്ടർ, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കരിമകോട് പി.ഒ., പാലോട്, തിരുവനന്തപുരം-695 562 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് www.jntbgri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 25.
യു.പി.എസ്.സി
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13.ഓൺലൈൻ റിക്രൂട്ട്മെന്റ് ആപ്ലിക്കേഷൻ ഫോർ വേരിയസ് റിക്രൂട്ട്മെന്റ് പോസ്റ്റ് എന്ന ലിങ്ക് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഒഴിവുകൾ: മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ റിസേർച്ച് ഓഫീസർ ( ആയുർവ്വേദ ) - 37, മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ റിസേർച്ച് ഓഫീസർ ( യൂനാനി ) - 7, ആന്ത്രപോളജിസ്റ്റ് - 1, അസിസ്റ്റന്റ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ (തമിഴ്) - 1, അസിസ്റ്റന്റ് എൻജിനീയർ - 11, അസിസ്റ്റന്റ് എൻജിനീയർ ( ഇലക്ട്രോണിക്സ് ) - 39, അസിസ്റ്റന്റ് എൻജിനിയർ ( വെപ്പൺസ് ) - 14, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) - 2, സയന്റിസ്റ്റ് ബി (ഡോക്യുമെന്റ്) - 6, സയന്റിസ്റ്റ് ബി (കെമിസ്ട്രി) - 2 സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ ( ന്യൂറോ സർജറി ) - 4, സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (പ്ലാസ്റ്റിക് സർജറി) - 2,സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (യൂറോളജി) - 4,സ്പെഷ്യൽ ഗ്രേഡ് (ഗ്രാസ്ട്രന്റോളജി) - 1, സ്പെഷ്യൽ ഗ്രേഡ് ( പ്ലാസ്റ്റിക് സർജറി ആൻഡ് റീകൺസ്ട്രക്ടീവ് സർജറി) - 3 . വിശദവിവരങ്ങൾക്ക്: www.upsc.gov.in .
പി.എസ്.സി
ഏഴ് തസ്തികകളിലേക്ക്
ഏഴ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനമിറക്കി പി.എസ്.സി. അസിസ്റ്റന്റ് പ്രൊഫസർ ഇൻ എമർജൻസി മെഡിസിൻ, മെഡിക്കൽ വിദ്യാഭ്യാസം, മോർച്ചറി ടെക്നീഷ്യൻ , മെഡിക്കൽ വിദ്യാഭ്യാസം, അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്(ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം), പ്യൂൺ കം വാച്ചർ (പട്ടികജാതി/പട്ടികവർഗം), കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡ് എൽ.ഡി. ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗം), കെൽപാം മെഡിക്കൽ ഓഫീസർ (വിഷ)(ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയ പട്ടികജാതിക്കാർ, ധീവര), ഭാരതീയ ചികിത്സാ വകുപ്പ് (സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം)) എന്നീ തസ്തികകളിലാണ് അവസരം. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർക്ക് പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :www.keralapsc.gov.in. അവസാന തീയതി : ഫെബ്രുവരി 19 രാത്രി 12 മണി വരെ
മലബാർ സിമെന്റ്സിൽ
കേരള സർക്കാർ സ്ഥാപനമായ മലബാർ സിമെന്റ്സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ഒഴിവുകളാണുള്ളത്. ജനറൽ മാനേജർ, മാനേജർ, ചീഫ് എൻജിനീയർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്തികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 14.