ഔഷധഗുണം ഏറെയുള്ള കശുമാങ്ങ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ഫലമാണ്. കശുമാങ്ങയിൽ ഏറെയുള്ള വിറ്റാമിൻ സിയാണ് രോഗപ്രതിരോധശേഷി സാദ്ധ്യമാക്കുന്നത്. 100 ഗ്രാം കശുമാങ്ങയിൽ 261 മില്ലിഗ്രാം വിറ്റാമിൻ സിയുണ്ട്. കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, കൊഴുപ്പ്, തയാമിൻ, ടാനിൻ തുടങ്ങിയ ഘടകങ്ങളുടെയും ശേഖരമുണ്ട് ഈ ഫലത്തിൽ. നാരുകളാൽ സമ്പന്നമായതിനാൽ ദഹനശേഷി വർദ്ധിപ്പിക്കുകയും ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ട രോഗങ്ങളെ തടയുകയും ചെയ്യും. ശരീരത്തിൽ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ അത്ഭുതകരമായ കഴിവുണ്ട് കശുമാങ്ങയ്ക്ക്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ കശുമാങ്ങ ജ്യൂസ് ഉൾപ്പെടുത്തണം. ഇതിലെ ഘടകങ്ങൾ മെറ്റബോളിസം വർദ്ധിപ്പിക്കും. കശുമാങ്ങ നീരിൽ ഇഞ്ചി ചതച്ചെടുത്ത നീര് ചേർത്ത് കഴിച്ചാൽ ഗ്യാസ് ട്രബിൾ, ദഹനപ്രശ്നങ്ങൾ എന്നിവ അകലും. കശുമാവ് നമ്മുടെ നാട്ടിൽ ഇന്ന് വിരളമായിക്കൊണ്ടിരിക്കുന്ന ഫലവൃക്ഷമാണ്. ആരോഗ്യ ഗുണങ്ങൾ അറിഞ്ഞല്ലോ ഒരു കശുമാവിൻ തൈ നടാൻ ഇനി മടിക്കരുത്.