മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അനന്ത സാദ്ധ്യതകൾ. പുതിയ മേഖലകളിൽ ജോലി. പൂർവിക സ്വത്ത് ലഭിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വിട്ടുവീഴ്ചാ മനോഭാവം. പ്രവർത്തന പുരോഗതി. അനുയോജ്യമായ ആശയങ്ങൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആത്മവിശ്വാസം വർദ്ധിക്കും. സാമ്പത്തിക ഭദ്രത. ഇടപാടുകളിൽ നേട്ടം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
യുക്തിപൂർവം പ്രവർത്തിക്കും. സംശയങ്ങൾക്കു വിശദീകരണം നൽകും. അവഗണന മാറും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആശ്വാസം അനുഭവപ്പെടും. സ്ഥാനക്കയറ്റം ലഭിക്കും . അപാകതകൾ പരിഹരിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അസ്വസ്ഥതകൾ മാറും. ഉന്നതരുമായി സൗഹൃദം. പുതിയ കർമ്മ പദ്ധതികൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
തുടർ വിദ്യാഭ്യാസത്തിൽ നേട്ടം ക്രയവിക്രയങ്ങളിൽ പുരോഗതി. പുതിയ വിതരണ മേഖലകൾ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പങ്കാളിയുടെ ആശയങ്ങൾ വിജയിക്കും. സാഹചര്യങ്ങളെ അതിജീവിക്കും. ഭക്ഷണ ക്രമീകരണം വേണ്ടിവരും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആരോഗ്യം സംരക്ഷിക്കും. തൊഴിൽ പുരോഗതി. സാമ്പത്തിക നേട്ടം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സാഹസ പ്രവൃത്തികൾ ഒഴിവാക്കും. ചില കാര്യങ്ങളിൽ കാലതാമസം. വേണ്ടപ്പെട്ടവർ സഹായിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വ്യവസ്ഥകൾ പാലിക്കും. കഠിന പ്രയത്നം വേണ്ടിവരും. ആത്മവിശ്വാസം വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ഊഹക്കച്ചവടത്തിൽ നിന്നു പിൻമാറും. ചുമതലകൾ നിറവേറ്റും. വ്യവസ്ഥകളിൽ തീരുമാനം.