o-rajagopal

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി ഇതുവരെയും സംസ്ഥാന അദ്ധ്യക്ഷനെ പ്രഖ്യാപിക്കാത്തതിൽ നീരസം അറിയിച്ച് മുതിർന്ന നേതാവ് ഒ.രാജഗോപാൽ രംഗത്ത്. ദേശീയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചിട്ടും ബി.ജെ.പി.ക്ക് സംസ്ഥാന അദ്ധ്യക്ഷനില്ലാത്ത സ്ഥിതിയാണ്. പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാനും സമയോചിതമായി ഇടപെടാനും നേതൃത്വമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം അമിത്ഷായെയും പുതിയ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നഡ്ഡയെയും അറിയിച്ചിട്ടുണ്ടെന്നും രാജഗോപാൽ അറിയിച്ചു.

നിയമസഭയിൽ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയത്തെ പിന്തുണച്ചിട്ടില്ല. എതിർത്തു പ്രസംഗിച്ചത് നിയമസഭയുടെ രേഖകളിലുണ്ട്. തെറിവിളിച്ച് എതിർക്കുക എന്നത് തന്റെ രീതിയല്ല. തനിക്ക് തന്റേതായ രീതകളുണ്ടെന്നും അതിനനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറുടെ സത്കാരത്തിൽ പങ്കെടുത്തതിന് മുഖ്യമന്ത്രിയെ പ്രതിപക്ഷം വിമർശിക്കുന്നത് ഇടുങ്ങിയ ചിന്താഗതിയാണെന്നും രാജഗോപാൽ പറഞ്ഞു.