local

വെള്ളറട: കേരള തമിഴ്നാട് അതിർത്തിയിലെ ചിറ്റാർ ഡാമിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. ഇവിടെ കരിമീനും പള്ളത്തിയുമാണ് ചത്ത് വെള്ളത്തിൽ പൊങ്ങികിടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി മത്സ്യങ്ങൾ ചത്തുപൊങ്ങാൻ തുടങ്ങിയിട്ട്. ഡാമിലെ വെള്ളത്തിന് അസഹ്യമായ ദുർഗന്ധവും അനുഭവപ്പെടുന്നു. തമിഴ്നാട് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് വ്യാപകമായി ഇവിടെ മത്സ്യങ്ങളെ വളർത്തി ലേലം ചെയ്ത് വിൽക്കുകയാണ് പതിവ്. മറ്റുള്ളവയ്ക്കൊന്നും കുഴപ്പമില്ല. ഫംഗസാണ് ബാധയാണ് മത്സ്യങ്ങൾ ചാകാൻ കാരണമെന്ന് പറയുന്നു. ഡാമിൽ നല്ലവെള്ളവുമുണ്ട്. പേച്ചിപ്പാറ ഡാമിന്റെ പണി നടക്കുന്നതുകാരണം ചിറ്റാറിലാണ് ജലം സംഭരിച്ച് നിറുത്തിയിരിക്കുന്നത്.