
കുട്ടികളുടെ നിഷ്കളങ്കതയ്ക്കിടയിൽ അവരിൽ ഒരാളായി മാറി, ജന മനസുകൾ കീഴടക്കി കൈയ്യടി നേടിയിരിക്കുകയാണ് ദേവികുളം സബ്കളക്ടർ. റിപ്പബ്ളിക്ക് ദിനാഘോഷ പരിപാടിയുടെ ഭാഗമായി സ്കൂളിളെത്തിയ സബ് കളക്ടറാണ് വ്യത്യസ്തമായ പ്രവർത്തിയിലൂടെ വിദ്യാർത്ഥികളുടെ പ്രിയങ്കരനായി മാറിയത്. 'സാർ കളക്ടർ അല്ലെ എനിക്ക് ഒരു ഐസ്ക്രീം വാങ്ങി തരാമോ?" എന്ന ഒരു വിദ്യാർത്ഥിയുടെ ചോദ്യമാണ് എല്ലാ കുട്ടികൾക്കും ഐസ്ക്രീം വാങ്ങിക്കെടുക്കാൻ സബ് കളക്ടറെ പ്രേരിപ്പിച്ചത്. ''ഐസ്ക്രീം കിട്ടിയപ്പോൾ പിള്ളേരും ഹാപ്പി, ഐസ്ക്രീം കച്ചവടക്കാരനും ഹാപ്പി. പിള്ളേരുടെ ചിരി കണ്ടപ്പോ നമ്മളും ഹാപ്പി"" എന്നാണ് കളക്ടർ ഫേസ്ബുക്കിൽ കുറിച്ചത്. ചുമ്മാരസം എന്ന് കളക്ടർ പോസ്റ്റിനുതാഴെ ഹാഷ്ടാഗും ഇട്ടിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
റിപബ്ലിക്ക് ദിനാഘോഷത്തിന് വന്ന കുട്ടികളുടെ കൂട്ടത്തിൽ നിന്നും പെട്ടന്ന് ഒരു ചോദ്യം “ സാർ കളക്ടർ അല്ലെ , എനിക്ക് ഒരു ഐസ്ക്രീം വാങ്ങി തരാമോ “
ചോദിച്ച ആൾക്ക് വാങ്ങിക്കൊടുത്തപ്പോൾ പിന്നെ കൂടെ നിന്ന എല്ലാർക്കും വേണമെന്നായി. പിന്നെ ഒന്നും നോക്കിയില്ല എല്ലാർക്കും ഓരോ ഐസ്ക്രീം വച്ച് അങ്ങു വാങ്ങി. പിള്ളേരും ഹാപ്പി ഐസ്ക്രീം കച്ചവടക്കാരനും ഹാപ്പി. പിള്ളേരുടെ ചിരി കണ്ടപ്പോ നമ്മളും ഹാപ്പി!!!