corona

ന്യൂ‌ഡൽഹി: യു.എ.ഇയിൽ ആദ്യ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ചൈനീസ് നഗരമായ വുഹാനിൽ നിന്നെത്തിയ കുടുംബത്തിനാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതർ നിലവിൽ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ എല്ലാ പ‌ൗരന്മാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടികൾ ആരോഗ്യമന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും, ജനങ്ങൾ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.

ചൈനീസ് നഗരമായ വുഹാനിൽ കൊറോണ വൈറസ് ബാധിച്ച് 132 പേർ മരിച്ചിരുന്നു. കൊറോണ വൈറസ് ശക്തിപ്പെടുന്നതിന്റെ സാദ്ധ്യതകൾ കണ്ടുവരുന്നതായും ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി വ്യക്തമാക്കിയിരുന്നു.