മയക്കു മരുന്നിന് അടിമപ്പെട്ട രണ്ട് യുവാക്കളും തുടർന്ന് അവരുടെ കുടുംബം തന്നെ ശിഥിലമായി തീർന്ന അവസ്ഥയെ പറ്റിയുള്ള ഒരു എക്‌സൈസ് ഓഫീസറുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
മയക്കുമരുന്ന ഉപയോഗത്തിനിടെ പിടിക്കപ്പെട്ട ഇരുപത്തിയൊന്നുകാരനെ കുറിച്ചാണ് എക്‌സൈസ് ഉദ്യോഗസ്ഥനും വിമുക്തി പദ്ധതിയുടെ ആർ.പി (റിസോഴ്‌സ് പേഴ്‌സൺ) യുമായ കെ. ഗണേഷ് സംസാരിക്കുന്നത്. പിടിക്കപ്പെട്ടയാൾക്ക് ബീഡി നൽകാത്തതിനെ തുടർന്ന് ലോക്കപ്പിൽ തലയിടിച്ച് പൊട്ടിച്ചതും, പിന്നീട് യുവാവിന്റെ അമ്മ സ്‌റ്റേഷനിൽ എത്തിയപ്പോൾ അറിയാൻ കഴിഞ്ഞകാര്യങ്ങളെ കുറിച്ചുമാണ് ഗണേഷ് പറയുന്നത്.
യുവാവിന്റെ മുതിർന്ന സഹോദരൻ മരിച്ചതും ലഹരിക്ക് അടിമപ്പെട്ടായിരുന്നു. മയക്കു മരുന്നിന് അതിതീവ്രമായി അടിമപ്പെട്ട ഇയാൾ സ്വന്തം ജനനേന്ദ്രിയത്തിലേക്ക് മരുന്ന് അടിച്ചുകയറ്റിയതിനെ തുടർന്ന് തൽക്ഷണം മരിക്കുകയായിരുന്നു.
ഗണേഷിന്റെ വാക്കുകൾ കേൾക്കാം-