sainja-

ന്യൂഡൽഹി: ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ ബി.ജെ.പിയിൽ ചേർന്നു. ഫെബ്രുവരി എട്ടിന് ഡൽഹി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സൈന നെഹ്‌വാൾ ബി.ജെ.പിയിൽ ചേർന്നത്. ബാഡ്മിന്റണിൽ ലോക ഒന്നാം നമ്പർ താരമായിരുന്ന സൈന, 2012ൽ ഒളിമ്പിക് മെഡലും നേടിയിട്ടുണ്ട്. ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ബാഡ്മിന്റൺ താരമായിരുന്നു സൈന നെഹ്‌വാൾ, ഹരിയാനയിൽ ജനിച്ച സൈന രാജ്യത്ത് വലിയ നിരവധി ആരാധകരുള്ള കായിക താരമാണ്. അർജുന അവാർഡും ഖേൽ രത്‌ന അവാർഡും നേടിയിട്ടുണ്ട്.