miley-cyrus

വാഷിംഗ്ടൺ: എട്ട് മാസം മുമ്പ് വിവാഹിതരായ താരദമ്പതികൾ വേർപിരിഞ്ഞു. അമേരിക്കൻ പോപ്പ് ഗായിക മിലി സൈറസിനും (27) ആസ്‌ട്രേലിയൻ നടൻ ലിയാം ഹെംസ്വർത്തും(30)​ ആണ് വേർപിരിഞ്ഞത്. ഇരുവർക്കും കോടതി വിവാഹ മോചനം അനുവദിച്ചു. നേരത്തെ ഇവർ വേർപിരിയുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു.

miley-cyrus

വിവാഹം കഴിഞ്ഞ് എട്ടു മാസത്തിനുള്ളിലാണ് ഇവർ വിവാഹ മോചിതരാവാൻ തീരുമാനിക്കുന്നത്. ആഗസ്റ്റ് 2019 ലാണ് ഇരുവരും വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചത്. ഇരുവരും തമ്മിൽ പറഞ്ഞു തീർക്കാനാവാത്ത വിധം പൊരുത്തക്കേടുകൾ ഉണ്ടായതാണ് പിരിയാൻ കാരണം. വിവാഹമോചിതരായ ശേഷം ഇരുവരും തങ്ങളുടെ തൊഴിലിലും വളർത്തു മൃഗങ്ങളുടെ പരിപാലനത്തിലും ശ്രദ്ധ തിരിക്കുമെന്നും പറയുന്നു.

മിലി സൈറസിന്റെ പ്രണയ പ്രഖ്യാപനവും നിലപാടുകളും നേരത്തെ ചർച്ചയായിരുന്നു. പ്രണയങ്ങളും വിവാഹബന്ധങ്ങളും മടുത്തുവെന്നും പുരുഷന്‍മാരുടെ സൗഹൃദം വേണ്ടായെന്നുള്ള നിലപാടിലായിരുന്നു ഇവർ. മിലി സൈറസ് സ്വവര്‍ഗ പ്രണയത്തിലായിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഹിറ്റ് ആല്‍ബങ്ങളിലൂടെ വര്‍ഷാവര്‍ഷം കോടിക്കണക്കിന് ഡോളര്‍ സമ്പാദിക്കുന്ന ഗായികയാണ് മിലി.