ന്യൂഡൽഹി: 2020ൽ ഇന്ത്യ-പാക് സംഘട്ടനത്തിനുള്ള സാദ്ധ്യതകൂടുതലെന്ന് വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ട്. സമ്പദ് വ്യവസ്ഥ, സുരക്ഷ, ആഭ്യന്തര സ്ഥിരത എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഇസ്ലാമാബാദ് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാൻ തന്ത്രപരമായും നയതന്ത്രപരമായും ഒരുക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പരിമിതമായ സംഘട്ടന സാദ്ധ്യതകൾ നിലനിൽക്കുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
"പാകിസ്ഥാൻ ഔട്‌ലുക്ക് 2020": രാഷ്ട്രീയം, സാമ്പദ് വ്യവസ്ഥ, സുരക്ഷ എന്നതാണ് റിപ്പോർട്ടിന്റെ തലക്കെട്ട്. പാകിസ്ഥാന്റെ ബാഹ്യ പരിസ്ഥിതി വ്യവസ്ഥ രാഷ്ട്രീയ സ്ഥിരത, സുരക്ഷ എന്നിവയിലെ നിലവിലെ പ്രവണതകളെ അവലോകനം ചെയ്തതാണ് ഈ റിപ്പോർട്ട്. മുൻ വിദേശകാര്യ സെക്രട്ടറിയും ഇന്ത്യയിലെ മുൻ ഹെെക്കമ്മീഷണറുമായ സൽമാൻ ബഷീർ റിപ്പോർട്ടിലെ വിദേശ നയത്തെ കുറിച്ച് വിശകലനം നടത്തിയിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞൻ സയ്യിദ് ഹുസെെൻ ഹെെദർ റിപ്പോർട്ടിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള കാര്യങ്ങൾ വിലയിരുത്തി.
ഇന്ത്യയെ അമേരിക്ക പിന്തുണച്ചിട്ടുണ്ട്. ഇതിൽ എല്ലാ തത്വങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും ലംഘിക്കുന്നത് എന്നായിരുന്നു ബഷീർ അഭിപ്രായപ്പെട്ടത്. 2020ൽ പാകിസ്ഥാനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യ-യു.എസ് കൂട്ടുകെട്ടിനെ കുറിച്ചാണ്. ബന്ധത്തിലെ വീഴ്ചകളെ കെെകാര്യം ചെയ്യലാണത്. ചെെന-യു.എസ് ബന്ധവും പാകിസ്ഥാൻ കണക്കിലെടുത്തിട്ടുണ്ട്. മാത്രമല്ല, പാകിസ്ഥാന്റെ കാഴ്ചപ്പാടിൽ നിന്നും പ്രാദേശിക പരിസ്ഥിതിയെ സങ്കീർണമാക്കുകയും,യു.എസ് ബന്ധത്തെ തടസപ്പെടുത്തുകയും ചെയ്യും.
അതേസമയം, ഉഭയകക്ഷി ഇടപെടൽ അഫ്ഗാനിസ്ഥാന്റെ മിനിമം അജണ്ടയിൽ പരിമിതിപ്പെടുത്തിയിരിക്കുന്നത് ഒരു നിശ്ചയദാർഢ്യമാണെന്നും ഭാവിയിൽ ബന്ധത്തിൽ ഇടപാട് തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇന്തോ പസഫിക് തന്ത്രം ഇന്ത്യക്കപ്പുറത്തു നിന്നും പാകിസ്ഥാനിലേക്കും വ്യാപിപ്പിക്കാൻ ചായ്‌വ് കാട്ടുന്നതായും വ്യക്തമാക്കുന്നു. യു.എസും ചെെനയും പാകിസ്ഥാനും തമ്മിൽ വ്യാപകമായ താൽപര്യങ്ങൾ ഉണ്ട്. യു.എസിനും ബോദ്ധ്യപ്പെടുത്താൻ പാകിസ്ഥാൻ ഇരട്ടി ശ്രമം നടത്തുന്നുണ്ട്. അതിനാൽ മൂന്ന് രാജ്യങ്ങളും തമ്മിൽ പരസ്പരം പ്രയോജനകരമായ സഹകരണം വളർത്തിയെടുക്കേണ്ടതുണ്ടെന്നും ബഷീർ പറയുന്നു. ചെെനയുമായുള്ള ബന്ധത്തിന് പാകിസ്ഥാൻ കൂടുതൽ ശ്രദ്ധ നൽകേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാൽ, ഇനിയൊരു യുദ്ധമുണ്ടായാൽ പത്തോ പന്ത്രണ്ടോ ദിവസത്തിനകം തന്നെ പാകിസ്ഥാനെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് യുദ്ധങ്ങളിലും പരാജയപ്പെട്ട പാകിസ്ഥാൻ നിഴൽയുദ്ധം തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ദശാബ്‌ദങ്ങളായി അവർ ഇന്ത്യക്കെതിരേ നിഴൽയുദ്ധം തുടരുകയാണ്. ആയിരക്കണക്കിന് സാധാരണക്കാരുടെയും ജവാന്മാരുടെയും ജീവനാണ് ബലികഴിക്കപ്പെട്ടത്. ഇനിയൊരു യുദ്ധമുണ്ടായാൽ അവരെ തോൽപ്പിക്കാൻ നമ്മുടെ സായുധസേനകൾക്ക് പത്തോ, പന്ത്രണ്ടോ ദിവസത്തിൽ കൂടുതൽ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.