india-vs-new-zealand

ഹാമിൽട്ടൺ: ഇന്ത്യ– ന്യൂസിലാൻഡ് മൂന്നാം ട്വന്റി20യിൽ ഇന്ത്യക്ക് പരമ്പര. മത്സരം സമനിലയിലാതോടെ സൂപ്പര്‍ ഓവറില്‍ വിജയികളെ തീരുമാനിക്കുകയായിരുന്നു. രോഹിത്തിന്റെ തകർപ്പൻ സിക്സാണ് പരമ്പരയിലേക്കെത്തിച്ചത്. അഞ്ചും ആറും പന്തില്‍ രോഹിത് സിക്‌സ് അടിച്ചു. അവസാന ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു ന്യൂസിലൻഡിന് വിജയിക്കാന്‍ വേണ്ടിയിരുന്ത്. എട്ട് റണ്‍സെടുക്കാനെ കിവീസിന് കഴിഞ്ഞുള്ളു. തുടര്‍ന്ന്‌ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു. രണ്ട് ടീമുകളും നിശ്ചിത ഓവറിൽ 179 റൺസ് നേടിയതോടെയാണു കളി സൂപ്പർ ഓവറിലേക്കു നീങ്ങിയത്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലൻഡ് 179 റൺസിലെത്തിയത്.


48 പന്തിൽ 95 റൺസെടുത്താണു താരം പുറത്തായത്. തകർത്തടിച്ച് മുന്നേറുകയായിരുന്ന മാർട്ടിൻ ഗപ്ടിൽ (21 പന്തിൽ 31), കോളിൻ മൺറോ (16 പന്തിൽ 14), മിച്ചൽ സാന്റ്നർ (11 പന്തിൽ ഒൻപത്), കോളിൻ ഗ്രാൻഡ്ഹോം (12 പന്തിൽ അഞ്ച്), റോസ് ടെയ്‍ലർ (10 പന്തിൽ 17) എന്നിവരാണ് കിവീസ് നിരയിൽ പുറത്തായത്. ഗപ്ടിലിനെ ഷാർദുൽ ഠാക്കൂറും മൺറോയെ രവീന്ദ്ര ജഡേജയും പുറത്താക്കി. യുസ്‌വേന്ദ്ര ചെഹലിനാണ് സാന്റ്നറിന്റെ വിക്കറ്റ്.