മലയാള സിനിമയിലെ പ്രിയ നായിക ഭാമ വിവാഹിതയാകുന്നു എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ കൈയ്യിൽ മൈലാഞ്ചി അണിഞ്ഞു സുന്ദരിയായി നിൽക്കുന്ന ഭാമയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ഭാമയുടെ മൈലാഞ്ചി കല്യാണത്തിന്റെ ഫോട്ടോകളാണിത്.
വിവാഹത്തലേന്ന് ചടങ്ങു പ്രകാരം മൈലാഞ്ചിയിടല്‍ ചടങ്ങും നടന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മെെലാഞ്ചിച്ചടങ്ങിൽ പങ്കുചേർന്നു. മൈലാഞ്ചിയിട്ട കൈകള്‍ കാട്ടി, മഞ്ഞവസ്ത്രങ്ങളണിഞ്ഞാണ് ഭാമ ഫോട്ടോകളിൽ നിൽക്കുന്നത്. ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്.
ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിദേശത്ത് ജോലിയുള്ള മലയാളിയായ അരുൺ ആണ് വരൻ. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സഹപാഠി കൂടിയാണ് അരുൺ. ജനുവരി 30ന് കോട്ടയത്തുവച്ചാണ് വിവാഹം.