തിരുവനന്തപുരം :നഗരസഭയുടെ പരാതി പരിഹാര അദാലത്ത് ഇന്ന് രാവിലെ 10 മണി മുതൽ നഗരസഭ കൗൺസിൽ ലോഞ്ചിൽ നടക്കും. കെട്ടിട നിർമ്മാണ പെർമിറ്റ്, ഒക്യുപെൻസി, റവന്യൂ,ഹെൽത്ത് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ പരാതികളാണ് അദാലത്തിൽ പരിഗണിക്കുക. നഗരസഭ മേയറുടെ ഓഫീസിലും സോണൽ ഓഫീസുകളിലും അദാലത്തിലേക്കുള്ള അപേക്ഷ സ്വീകരിച്ചിരുന്നു. 25 വരെ ലഭിച്ച അപേക്ഷകളാണ് ഇന്നത്തെ അദാലത്തിൽ പരിഗണിക്കുന്നത്. തുടർന്ന് ലഭിക്കുന്ന പരാതികൾ മേയറുടെ പരാതി പരിഹാരസെൽ മുഖാന്തരവും തുടർന്നുവരുന്ന അദാലത്തുകളിലും പരിഗണിക്കും. അപേക്ഷകളിൽ കൂടുതലും ടൗൺ പ്ലാനിംഗ് വിഭാഗവുമായും കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടുള്ളതാണ്.