തിരുവനന്തപുരം: കൊച്ചി സിറ്റിയിലും പ്രാന്തപ്രദേശങ്ങളിലും തിരുവനന്തപുരം നഗരത്തിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലും എ.ഡി.ബി ധനസഹായത്തോടെ 24- 7 ജലവിതരണപദ്ധതി ഇക്കൊല്ലം ആരംഭിച്ച് 2029ൽ പൂർത്തിയാക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു.
വനിതകൾ കുടുംബനാഥകളായ കുടുംബങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തികപ്രതിസന്ധികളിൽ 50,000രൂപ വരെ ഒറ്റത്തവണ സാമ്പത്തികസഹായം നൽകുന്ന അതിജീവിക പദ്ധതി
തിരുവനന്തപുരത്ത് ഡാം സേഫ്റ്റി ആസ്ഥാനം
വെള്ളപ്പൊക്കവും മണ്ണൊലിപ്പും തടയൽ പദ്ധതി
പുതിയ ഹൗസിംഗ് നയം ഈവർഷം
നിക്ഷേപകർക്കായി 24-7 ടോൾഫ്രീ നമ്പർ
കാക്കനാട് 15ഏക്കറിൽ ലോകനിലവാരത്തിലുള്ള എക്സിബിഷൻ കം കൺവെൻഷൻ സെന്റർ
കൈത്തറിമേഖലയിലെ സ്ത്രീത്തൊഴിലാളികൾക്കായി ഹാന്റ്ലൂം ഫാമിലി വെൽഫെയർ സ്കീം
ഓരോ ജില്ലയ്‌ക്കും ഇൻഫർമേഷൻ ഹബ്ബ്
മൂന്ന് മേഖലകളിൽ നിർമ്മാണ- പൊളിക്കൽ വേസ്റ്റുകൾക്കായി പ്ലാന്റുകൾ
എൻജിനിയറിംഗ് കോളേജുകളുടെ സഹായത്തോടെ 1420കി.മീ. റോഡുകളെ പി.എം.ജി.എസ്.വൈ രൂപകല്പനാനിലവാരത്തിലേക്കുയർത്തും
പ്രളയവും ഉരുൾപൊട്ടലും ഗുരുതരമായി ബാധിച്ച തിരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകൾക്കായി ലാൻഡ് യൂസ് ഡിസിഷൻ മോഡലുകൾ
6 മുനിസിപ്പൽ കോർപ്പറേഷനുകളിലും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 60ലേറെ കേന്ദ്രങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ
പ്രധാന സംസ്ഥാനപാതകൾ നാലുവരിയാക്കും
ട്രാവൻകൂർ പൈതൃക പദ്ധതി ഈ വർഷം
സെമി ഹൈസ്പീഡ്
റെയിൽ കോറിഡോർ
കാസർകോട് -തിരുവനന്തപുരം യാത്ര 4മ ണിക്കൂറിൽ താഴെയാക്കാൻ അഞ്ച് വർഷം കൊണ്ട് സിൽവർലൈൻ എന്ന പേരിൽ സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ നടപ്പാക്കും.
ഇന്ത്യയിലെ ആദ്യത്തെ സോളാർ ഇലക്ട്രിക് റോ-റോ സർവ്വീസും കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ആദ്യ വാട്ടർബസ്സും ഈ വർഷം
മലപ്പുറത്ത് അന്തർദ്ദേശീയ ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക് കം ഡ്രൈവർ കോച്ചിംഗ് സെന്റർ
അപകടത്തിനിരയായവർക്ക് അപകടത്തിന്റെ ആദ്യ 48മണിക്കൂറിൽ 50,000രൂപ വരെയുള്ള ചികിത്സാചെലവുകൾ വഹിക്കാൻ ഗോൾഡൻ അവർ മെഡിക്കൽ ട്രീറ്റ്മെന്റ് പദ്ധതി -ട്രാഫിക് വിദ്യാഭ്യാസവും
റോഡ് സുരക്ഷയും സ്കൂൾപാഠ്യപദ്ധതിയിൽ
കെ.എസ്.ആർ.ടി.സിക്ക് 300 പുതിയ ഡീസൽ വാഹനങ്ങൾ. 100 വാഹനങ്ങൾ സി.എൻ.ജി ഇന്ധനത്തിലേക്ക്