kerala-uni
UNIVERSITY OF KERALA

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ 138 2 (b) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 4 മുതൽ ആരംഭിക്കും.

എട്ടാം സെമസ്റ്റർ ബി.ടെക് ഡിഗ്രി പരീക്ഷ - നവംബർ 2019 (2008 സ്‌കീം) ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗത്തിന്റെ സിസ്റ്റംസ് ആൻഡ് കൺട്രോൾ ലാബ് 31 ന് സെന്റ്.തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, കാട്ടായിക്കോണത്ത് നടത്തും.


പരീക്ഷാതീയതി

നാലാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആൻഡ് സ്‌കൾപ്ചർ) പരീക്ഷകൾ ഫെബ്രുവരി 10 ന് ആരംഭിക്കും.

പിഎച്ച്.ഡി എൻട്രൻസ്

പിഎച്ച്.ഡി എൻട്രൻസ് പരീക്ഷയ്ക്കുളള അപേക്ഷകൾ ഇന്നു മുതൽ ഫെബ്രുവരി 29 വൈകിട്ട് 5 മണി വരെ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും മാർച്ച് 10 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സർവകലാശാലയിൽ എത്തിക്കണം. വിശദവിവരങ്ങൾക്ക് www.research.keralauniversity.ac.in.


സർവകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളിൽ (യു.ഐ.എം) എം.ബി.എ (ഫുൾടൈം) പ്രവേശനത്തിനുളള ഓൺലൈൻ അപേക്ഷകൾ മേയ് 20 വൈകിട്ട് 5 മണിവരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് www.admissions.keralauniversity.ac.in.


പരീക്ഷാഫലം

കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് രണ്ടാം സെമസ്റ്റർ ബി.എസ്.ഡബ്ല്യൂ (315) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഫെബ്രുവരി 7 വരെ ഓൺലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ബി.എ (സി.ബി.സി.എസ്) 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2016, 2015, 2014, 2013 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 7 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ബി.വോക് സോഫ്ട്‌വെയർ ഡെവലപ്‌മെന്റ് (2018 അഡ്മിഷൻ - റഗുലർ, 2017 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്, 2016, 2015, 2014 അഡ്മിഷൻ - സപ്ലിമെന്ററി) ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (2018 അഡ്മിഷൻ - റഗുലർ, 2017 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്, 2016, 2015, 2014 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 7 വരെ അപേക്ഷിക്കാം.

ബി.കോം (ആന്വൽ കോഴ്സ് - 1996 സ്‌കീം മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി അപേക്ഷിക്കാനുളള അവസാന തീയതി ഫെബ്രുവരി 11.


തീയതി നീട്ടി

പി.ജി ഡിപ്ലോമ ഇൻ ചൈൽഡ്, അഡോളസെന്റ് ആന്റ് ഫാമിലി കൗൺസിലിംഗ് കോഴ്സിന് ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. യോഗ്യത: ബിരുദാനന്തര ബിരുദം/എം.എ സൈക്കോളജി/സോഷ്യോളജി/ആന്ത്രപ്പോളജി/എം.എസ്.ഡബ്ല്യൂ/എം.എസ്.സി ചൈൽഡ് ഡെവലപ്പ്‌മെന്റ്/ബി.എസ് സി നഴ്സിംഗ്/പി.ജി.ഡി.സി.സി.ഡി/ഡി.സി.സി.ഡി യും ഡിഗ്രിയും ഫീസ്: 18000/- രൂപ. വിശദവിവരങ്ങൾക്ക്: 0471 - 2302523

പി.ജി ഡിപ്ലോമ ഇൻ ഹെൽത്ത് സയൻസ് റിസർച്ച് കോഴ്സിന് ഫെബ്രുവരി 29 വരെ അപേക്ഷിക്കാം. യോഗ്യത: എം.ബി.ബി.എസ്/ബി.എച്ച്.എം.എസ്/ബി.എ.എം.എസ്/ബി.വി.എസ്.സി/ബി.ഡി.എസ്/ബി.എസ് സി നഴ്സിംഗ്/ബി.ഫാം/ബി.എസ്.എം.എസ്/ബി.എസ്.സി - എം.എൽ.ടി. ക്ലാസുകൾ മെഡിക്കൽ കോളേജ് സി.ഡി.സിൽ നടത്തും. ഫീസ്: ഡിഡി - 18000/- രൂപ. (9000 രൂപ ഡിഡി. സി.എ.സി.ഇ.ഇ ഡയറക്ടറുടെ പേരിലും 9000 രൂപ ഡിഡി സി.ഡി.സി ഡയറക്ടറുടെ പേരിലും) അപേക്ഷാഫീസ്: 500 രൂപ. വിശദവിവരങ്ങൾക്ക്: 0471 - 230253, 0471 - 2553540