നെടുമങ്ങാട് : പനവൂർ പി.എച്ച്.എം.കെ.എം.വി ആൻഡ് എച്ച്.എസ്.എസ് സ്കൂൾ വാർഷികം നടൻ സുധീർ കരമന ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ഷാജി ഒ.പി.കെ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ സമ്പൂർണ ക്ലാസ്റൂം ലൈബ്രറി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവഹിച്ചു. ആദ്യകാല അദ്ധ്യാപകരെ ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഐ.ജി പ്രേംകല സ്വാഗതം പറഞ്ഞു. വാർഷിക റിപ്പോർട്ട് അനിൽ ശ്രീനിവാസൻ അവതരിപ്പിച്ചു. സ്കൂൾ മാനേജർ മുഹ്സിൻ, പൂർവവിദ്യാർത്ഥി കൂട്ടായ്മ പ്രധിനിധികൾ പനവൂർ നാസർ, വി.എസ് ജയകുമാർ, ബി.ബിജു, എം.ഡി വീണ എന്നിവർ സംബന്ധിച്ചു .മത്സരവിജയികളെ അനുമോദിച്ചു. ജനറൽ കൺവീനർ ജി.എൽ അനിൽകുമാർ നന്ദി പറഞ്ഞു.