kummanam


തിരുവനന്തപുരം: ഗവർണറെ തടയാൻ പ്രതിപക്ഷ നേതാവിന് ആരാണ് അധികാരം നൽകിയതെന്നും ഭരണഘടനയുടെ അന്തഃസത്ത ഉയർത്താൻ ഹരിപ്പാട്ടെ ജനങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തിരിച്ചു വിളിക്കണമെന്നും ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. എൽ.ഡി.എഫ്-യു.ഡി.എഫ് രാജ്യദ്രോഹ കൂട്ടുകെട്ട് നടക്കുന്നെന്നാരോപിച്ച് ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വനിയമഭേദഗതിക്കെതിരായ സമരങ്ങൾക്ക് എസ്.ഡി.പി.ഐ-ജമാഅത്ത് ഇസ്ലാമി പോലുള്ള തീവ്ര സംഘടനകളെ കൂട്ടുപിടിക്കുന്ന സി.പി.എമ്മിന്റെ പതനം അവരിലൂടെ ആയിരിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് പറഞ്ഞു.

ബി.ജെ.പി സംസ്ഥാന നേതാക്കളായ സി. ശിവൻകുട്ടി, ജെ.ആർ. പത്മകുമാർ, എം.എസ്. കുമാർ, കെ.എ. ബാഹുലേയൻ, ഡോ.പി.പി.വാവ, കെ.രാമൻപിള്ള, പി.സുധീർ, പുഞ്ചക്കരി സുരേന്ദ്രൻ, പ്രൊഫ.വി.ടി.രമ, കരമന ജയൻ എന്നിവർ സംസാരിച്ചു.

പ്രസ് ക്ലബിൽ നിന്ന് ആരംഭിച്ച മാർച്ചിന് ബി.ജെ.പി നേതാക്കളായ എസ്.സുരേഷ്, വെള്ളാഞ്ചിറ സോമശേഖരൻ, വെങ്ങാനൂർ സതീശ്, തോട്ടയ്ക്കാട് ശശി, ചെമ്പഴന്തി ഉദയൻ, എം.ആർ.ഗോപൻ, കരമന അജിത്, ആർ.എസ്.രാജീവ്, മലയിൻകീഴ് രാധാകൃഷ്ണൻ, കല്ലയം വിജയകുമാർ, ബാലമുരളി, പൂന്തുറ ശ്രീകുമാർ, ബിജു ബി.നായർ, ആർ.സി.ബീന, പാങ്ങപ്പാറ രാജീവ്, രഞ്ജിത്ത് ചന്ദ്രൻ, ജെ.ആർ.അനുരാജ്, രാകേന്ദു, അഞ്ജന, സുധർമ്മ എന്നിവർ നേതൃത്വം നൽകി.