ബി.കോം (പ്രൈവറ്റ്) പരീക്ഷകേന്ദ്രം പുനഃക്രമീകരിച്ചു
31ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകൾക്ക് പരുമല ഡി.ബി. പമ്പ കോളേജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് ഈ കോളേജ്തന്നെ പരീക്ഷകേന്ദ്രമായി പുനഃക്രമീകരിച്ചു.
പുതുക്കിയ പരീക്ഷ തീയതി
31ന് നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.ടെക് (2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) മാസ് ട്രാൻസ്ഫർ ഓപ്പറേഷൻസ്2 (സി.എച്ച്. 010 601) പരീക്ഷ ഫെബ്രുവരി 25ന് നടത്തും.
22ന് നടത്താനിരുന്ന എട്ടാം സെമസ്റ്റർ എൽ എൽ.ബി. (പഞ്ചവത്സരം) പരീക്ഷകൾ ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ നടക്കും.
പ്രാക്ടിക്കൽ
മൂന്നാം പ്രൊഫഷണൽ എം.ബി.ബി.എസ് പാർട്ട് ഒന്ന് മേഴ്‌സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി ആറുമുതൽ നടക്കും.