supreeme-court-

ന്യൂഡൽഹി : മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലിം വ്യക്തിനിയമ ബോർ‌ഡ‌് സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി. സ്ത്രീകളെ ഇസ്ലാം നിയമം പള്ളികളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുന്നില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ശബരിമല ഉൾപ്പെടെയുള്ള കേസുകളിൽ ഫെബ്രുവരി മൂന്നുമുതൽ സുപ്രിംകോടതി വാദംകേൾക്കാനിരിക്കെയാണ് മുസ്ലിം വ്യക്തി നിയമബോർഡ് നിലപാട് അറിയിച്ച് സത്യവാങ്മൂലം നൽകിയത്.