കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചി കപ്പൽശാല, മികച്ച വരുമാന വർദ്ധന ലക്ഷ്യമിട്ട് കപ്പൽ അറ്റകുറ്റപ്പണി ഇടപാടുകൾക്ക് കൂടുതൽ ഊന്നൽ നൽകാനൊരുങ്ങുന്നു. നിലവിൽ കപ്പൽശാലയുടെ 70 ശതമാനം വരുമാനവും കപ്പൽ നിർമ്മാണത്തിൽ നിന്നാണ്. 2014-15 മുതൽ 2018-19വരെ കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണി എന്നിവയിൽ നിന്നുള്ള വരുമാനം ഉയർന്നെങ്കിലും അറ്റകുറ്റപ്പണിയെ അപേക്ഷിച്ച്, നിർമ്മാണത്തിൽ നിന്നുള്ള വരുമാന വളർച്ച കുറവാണ്.
കൊച്ചിയിൽ പുതിയ ഷിപ്പ് റിപ്പയറിംഗ് സൗകര്യം സജ്ജമാകുകയാണ്. ഇവിടെ പ്രതിവർഷം 80 കപ്പലുകളെ കൈകാര്യം ചെയ്യാനാകും. മുംബയ് തുറമുഖത്ത് 80 കോടി രൂപയും കൊൽക്കത്തയിൽ 20 കോടി രൂപയും നിക്ഷേപിച്ച്, ഷിപ്പ് റിപ്പയറിംഗ് സൗകര്യത്തിനുള്ള ഒരുക്കങ്ങളും കൊച്ചി കപ്പൽശാല നടത്തുന്നുണ്ട്.
വരുമാന വഴി
(തുക കോടിയിൽ)
2014-15
കപ്പൽ നിർമ്മാണം : ₹1,643
അറ്റകുറ്റപ്പണി : ₹196
2015-16
കപ്പൽ നിർമ്മാണം : ₹1,626
അറ്റകുറ്റപ്പണി : ₹367
2016-17
കപ്പൽ നിർമ്മാണം : ₹1,516
അറ്റകുറ്റപ്പണി : ₹543
2017-18
കപ്പൽ നിർമ്മാണം : ₹1,732
അറ്റകുറ്റപ്പണി : ₹623
2018-19
കപ്പൽ നിർമ്മാണം : ₹2,130
അറ്റകുറ്റപ്പണി : ₹832