പാട്ന: രാജ്യദ്രോഹ പ്രസംഗം നടത്തിയെന്ന കേസിൽ ജഹാനാബാദിൽ നിന്നു കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് അറസ്റ്റു ചെയ്ത ജെ.എൻ.യു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ ഡൽഹി കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹിക്ക് പുറമെ യു.പി, ബിഹാർ, അസം, മണിപ്പൂർ, അരുണാചൽ സംസ്ഥാനങ്ങളിലും ഷർജീലിന്റെ പ്രസംഗത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവിൽപോയ ഷർജീലിനെ സ്വദേശമായ ബിഹാറിലെ ജഹാനാബാദിൽ നിന്നാണ് പിടികൂടിയത്. പട്നയിൽ വച്ചു ചോദ്യം ചെയ്തതിനു ശേഷമാണ് ഡൽഹിലേക്കു കൊണ്ടു പോയത്.