nadal-

മെൽബൺ: ആസ്‌ട്രേലിയൺ ഓപ്പൺ ടെന്നീസിൽ നിന്ന് ലോക ഒന്നാംനമ്പർ താരം റാഫേൽ നദാൽ പുറത്ത്. പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ റാഫേൽ നദാലിനെ ഓസ്ട്രിയയുടെ ഡൊമനിക് തീം നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചു.

ആദ്യ രണ്ട് സെറ്റും ടൈ ബ്രേക്കറിലൂടെ നേടി ഡൊമനിക് തീം 2-0ത്തിന് ലീഡെടുത്തു. നിർണായകമായ മൂന്നാം സെറ്റില്‍ നദാല്‍ തിരിച്ചടിച്ചു. പക്ഷേ നാലാം സെറ്റും ടൈ ബ്രേക്കറിനൊടുവിൽ നേടി ഓസ്ട്രിയന്‍ താരം സെമി ഫൈനലിൽ കടക്കുകയായിരുന്നു. സ്‌കോർ: 7-6 (7/3), 7-6(7/4), 4-6, 7-6(8/6).

സ്റ്റാൻസിലാസ് വാവ്‌റിങ്കയെ തോൽപ്പിച്ച ജർമ്മൻ താരം അലക്‌സാണ്ടർ സ്വരേവ് ആണ് സെമിയിൽ തീമിന്റെ എതിരാളി. അഞ്ചാം സീഡായ തീം നേരത്തെ രണ്ടു തവണ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നദാലിനോട് പരാജയപ്പെട്ടിട്ടുണ്ട്.