നസ്രിയ നസീം ഫഹദ്, ഫഹദ് ഫാസിൽ, ഗൗതം മേനോൻ എന്നിവരുൾപ്പെടുന്ന താരനിരയുമായി എത്തുന്ന 'ട്രാൻസ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. എന്നും വ്യത്യസ്തതകളുടെ തോഴനായിരുന്ന ഫഹദ് ഇത്തവണയും പ്രേക്ഷകരെ ഞെട്ടിക്കാൻ തന്നെയാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് 'നൂലുപോയ' എന്ന് തുടങ്ങുന്ന ഗാനത്തിലെ വിഷ്വലുകൾ സൂചിപ്പിക്കുന്നത്. ജീവിക്കാനായുള്ള തത്രപ്പാടുമായി മുന്നോട്ടു പോകുന്ന ഒരു മോട്ടിവേഷണൽ സ്പീക്കറിന്റെ രൂപത്തിലാണ് ഫഹദ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനെ സംബന്ധിച്ചുള്ള ഓരോ വാർത്തയും ശ്രവിച്ചത്. ആ പ്രതീക്ഷകളെ വാനോളം ഉയർത്തുന്ന പ്രകടനം തന്നെയാണ് ഫഹദ് ചിത്രത്തിന്റെ വീഡിയോ സോംഗിലും കാഴ്ച വയ്ക്കുന്നത്. ഇതിനുമുൻപ് 'രാത്ത്' എന്ന് തുടങ്ങുന്ന മറ്റൊരു ഗാനവും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഗാനം ചുവടെ.