nirbhaya-case-

ന്യൂഡൽഹി : നിർഭയ കേസിൽ വധശിക്ഷ വൈകാൻ സാദ്ധ്യത. ശനിയാഴ്ച വധശിക്ഷ നടപ്പാക്കാനിരിക്കെ പ്രതി വിനയ് ശർമ രാഷ്ട്രപതിക്ക് ദയാഹർജി നൽകി. മറ്റൊരു പ്രതിയായ മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി നേരത്തെ തളളിയിരുന്നു.

കീഴ്ക്കോടതി ഉത്തരവുകളുൾപ്പെടേയുള്ള ആവശ്യമായ എല്ലാ രേഖകളും പരിശോധിച്ചാണ് ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തത്. അതിനാൽ ഹർജിയിലെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ജസ്റ്റിസ് ആർ.ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. അതിനിടെ വധശിക്ഷയ്ക്കെതിരെ മറ്റൊരു പ്രതി അക്ഷയ് താക്കൂർ സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകി.