തിരുവനന്തപുരം: നയപ്രഖ്യാപനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയിൽ തടഞ്ഞ പ്രതിപക്ഷ നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ച ഇന്നലെ സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ഗവർണറെ തടയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്ത എം.എൽ.എമാർക്കെതിരെ നടപടിയെടുക്കണമെന്ന് രാജീവ് ആവശ്യപ്പെട്ടു.
ജെ.ആർ.അനുരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത്ത്ചന്ദ്രൻ, ആർ.ബി.രാകേന്ദു എന്നിവർ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ചിന് യുവമോർച്ച നേതാക്കളായ സി.എസ്.ചന്ദ്രകിരൺ, ബി.ജി.വിഷ്ണു ,രാജാജി നഗർ മഹേഷ്, രാഹുൽ കാശിനാഥ്, ഉണ്ണിക്കണ്ണൻ, ശ്രീലാൽ, അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.