ന്യൂഡൽഹി : കൊറോണ വൈറസ് പടരുന്ന വുഹാനിൽ നിന്ന്ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ചൈന അനുമതി നൽകി. രണ്ട് വിമാനങ്ങൾക്ക് ചൈന അനുമതി നൽകിയതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ട്വിറ്ററിലൂടെ വിദേശകാര്യവക്താവ് ഇക്കാര്യം അറിയിച്ചത്.
രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിൽ നാട്ടിലേക്ക് മടങ്ങുന്നതിൽ കുഴപ്പമില്ലെന്ന് വിദ്യാർത്ഥികളിൽ നിന്ന് സമ്മതപത്രം വാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. നാട്ടിലേക്ക് മടങ്ങേണ്ട തീയ്യതിയും മറ്റ് കാര്യങ്ങളും ഉടൻ അറിയിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാൻ വേണ്ട നിർദ്ദേശങ്ങൾ അടങ്ങിയ സന്ദേശം വിദ്യാർത്ഥികൾക്ക് നൽകികഴിഞ്ഞിട്ടുണ്ട്.
വുഹാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ചൈന ആദ്യം സമ്മതംമൂളിയിരുന്നില്ല. പകർച്ച വ്യാധി മേഖലയിൽ നിന്ന് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ആളുകളെ കൂട്ടത്തോടെ മാറ്റുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ നിലപാട് ചൂണ്ടിക്കാട്ടിയാണ് ചൈന ആദ്യം തടസം പറഞ്ഞത്. കേന്ദ്രസർക്കാർ തുടർച്ചയായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് നിലപാടിൽ അയവുണ്ടായത്.
അതേസമയം ചൈനയിൽ നിന്നും കേരളത്തിലെത്തുന്നവർ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ..കെ..ശൈലജ അറിയിച്ചിട്ടുണ്ട്.