കൊച്ചി: റോട്ടറി കൊച്ചിൻ ഇന്റർനാഷണൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തുന്ന ആർ.സി.ഐ ഭാവന, 17-ാമത് കൾച്ചറൽ ഫെസ്‌റ്റിവൽ ആഘോഷിച്ചു. കേരളത്തിലെ 45ലേറെ സ്‌കൂളുകളിൽ നിന്നായി 1,500ഓളം കുട്ടികളും 500ഓളം അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. എല്ലാ കുട്ടികൾക്കും സ്‌കൂൾ ബാഗുകൾ സമ്മാനിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യമുള്ള കുട്ടികൾക്ക് അവാർഡ് നൽകി.

സ്‌പെഷ്യൽ സ്‌കൂളുകൾക്കായി നിലകൊണ്ട അദ്ധ്യാപകരെയും അനദ്ധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. 5-ാം ഭാവന അവാർഡ് ഗ്രാഫിക് ഡിസൈനറും മൗത്ത് ആൻഡ് ഫുട് പെയിന്റേഴ്‌സ് പ്രാരംഭകയുമായ ജിലുമോൾ മാരിയറ്ര് തോമസ് ഏറ്റുവാങ്ങി.

 ഫോട്ടോ: I:/final/ROT

ഐ.ആർ.സി ഭാവന 2020ന്റെ ഉദ്ഘാടനം റോട്ടറി ജില്ല 3201 ഗവർണർ ആർ.ടി.എൻ മാധവ് ചന്ദ്രൻ, സി.ജി.എച്ച് എർത്ത് ഗ്രൂപ്പ് ഫൗണ്ടർ ജോസ് ഡൊമിനിക്, ഭാവന അവാർഡ് ജിലുമോൾ തോമസ്, പ്രസിഡന്റ് മനോജ് പി. ജോസഫ്, ജില്ലാ ഡയറക്‌ടർ ഡോ.ജി.എൻ. രമേശ്, ഡി.ജി.എൻ.ടി ആർ.ടി.എൻ രാജ്‌മോഹൻ നായർ, അസിസ്‌റ്രന്റ് ഗവർണർ ആർ.ടി.എൻ റെജി രാമൻ, സി.ജി.ആർ ആർ.ടി.എൻ ലക്ഷ്‌മി മേനോൻ, ഭാവന ചെയർമാൻ ആർ.ടി.എൻ. വി.കെ. വിജയകുമാർ, സെക്രട്ടറി റെജി സക്കറിയ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.