തൃശ്ശൂർ: പ്രൊഫ.ടി ജെ.ജോസഫിന്റെ ദുരിതങ്ങൾക്ക് അറിയാതെയാണെങ്കിലും കാരണക്കാരനായതിൽ പരസ്യമായി മാപ്പുപറഞ്ഞ് എഴുത്തുകാരനും സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദ്. ടി.ജെ.ജോസഫിന്റെ ആത്മകഥയായ 'അറ്റുപോകാത്ത ഓർമ്മകൾ" തൃശ്ശൂരിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥ: ഒരു വിശ്വാസിയുടെ കണ്ടെത്തലുകൾ' എന്ന ലേഖനത്തിൽനിന്നായിരുന്നു ടി.ജെ ജോസഫ് വിവാദമായ ചോദ്യം ഉണ്ടാക്കിയത്. ചടങ്ങിൽ ഗാനരചയിതാവ് റഫീക്ക് അഹമ്മദ്, പ്രൊഫ. ടി.ജെ ജോസഫ് എന്നിവർ പങ്കെടുത്തു.
2010 ജൂലായ് നാലിനാണ് ഒരുസംഘം പ്രഫ. ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റിയത്. ചോദ്യപ്പേപ്പറിൽ മതനിന്ദ ഉണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം.