കൊച്ചി: ഒമ്പതുവർഷം മുമ്പ് പനയിൽ നിന്ന് ശരീരം തളർന്ന് കിടപ്പിലായ കോട്ടയം ഏറ്റുമാനൂർ പോരൂർ വടക്കേ പുളന്താനത്ത് ജയരാജന് (48) ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, അത്യാധുനിക ഇലക്‌ട്രോണിക് വീൽചെയർ സമ്മാനിച്ചു. പരസഹായമില്ലാതെ, മലമൂത്ര വിസർജനം പോലും നടത്താനാവാതെ ദുരിത ജീവിതം നയിക്കുകയായിരുന്നു ജയരാജൻ.
നല്ലൊരു വീൽചെയർ കിട്ടിയാൽ സ്വതന്ത്രമായി പുറത്തിറങ്ങാനും വരുമാനത്തിന് മാർഗങ്ങൾ കണ്ടെത്താനും കഴിയുമെന്ന വിശ്വാസത്തിലായിരുന്നു ജയരാജ്. ഈ പ്രതീക്ഷകൾക്കാണ് വീൽചെയർ സമ്മാനിച്ചതിലൂടെ എം.എ. യൂസഫലി കൈത്താങ്ങായത്. ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, കഴിഞ്ഞദിവസം ജയരാജന്റെ വീട്ടിലെത്തി വീൽചെയർ കൈമാറി. കിടന്നും കസേരയിൽ ഇരുന്നും കഴിഞ്ഞദിവസം മുതൽ ജയരാജൻ നിർമ്മിച്ച പേപ്പർ പേനകൾ വില നൽകി വാങ്ങി, പിന്തുണ അറിയിച്ചാണ് ലുലു ഗ്രൂപ്പ് പ്രതിനിധികൾ മടങ്ങിയത്.