കോഴിക്കോട് : കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 173 പേർ കൂടി നിരീക്ഷണത്തിൽ. ചൈനയിൽ നിന്നെത്തിയവരുൾപ്പെടെയാണ് നിരീക്ഷണത്തിലുള്ളത്. ആകെ നിരീക്ഷണത്തിലുള്ള 806പേരിൽ 10പേർ മാത്രമാണ് ആശുപത്രികളിലുള്ളത്. ചൈനയിൽ വ്യാപാര ഇടപാടിന് പോയി മടങ്ങിവന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്ന് ചികിത്സയ്ക്കെത്തിയപ്പോഴാണ് കൊറോണ വൈറസ് സംശയത്തെതുടർന്ന് അഡ്മിറ്റ് ചെയ്തത്. ഈമാസം ഒന്നിന് ചൈനയിൽ പതിനേഴാംതീയതിയാണ് ഇയാൾ നാട്ടിൽ മടങ്ങിയെത്തിയത്. രക്ത സാമ്പിൾ വൈറോളജി ലാബിലേക്ക് അയച്ച് പരിശോധന നടത്തിയ ശേഷം മാത്രമെ ഇദേഹത്തെ വിട്ടയ്ക്കു
പത്തനംതിട്ട ജില്ലയിൽ ചൈനയിൽ നിന്നെത്തിയ 16പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ള പതിനാറ് പേരിൽ ഒരാൾക്ക് ചെറിയപനി ഉണ്ടായിരുന്നെങ്കിലും ആന്റിബയോട്ടിക് നല്‍കിയതോടെ അതു ഭേദമായി. ആരിലും ഒരുതരത്തിലുള്ള വൈറസ് ബാധലക്ഷണവും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആരോഗ്യവകുപ്പ് ജില്ലയിൽ രണ്ട് എസൊലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്.