സെക്സിന് വേണ്ടി ഏഷ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായി വെളിപ്പെടുത്തി ഫ്രഞ്ച് എഴുത്തുകാരൻ ഗബ്രിയേൽ മാറ്റ്‌സ്നെഫ്. കുട്ടികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാനായിരുന്നു ആ യാത്രകളെന്നും അതിൽ ഇപ്പോൾ പശ്ചാത്തപിക്കുന്നുവെന്നും മാറ്റ്സ്ഡനെഫ് ഒരു അഭിമുഖത്തിൽ പറഞ്ഞു. അന്ന് അതൊന്നും കുറ്റമാണെന്ന് ആരും പറഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു..
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോടും ആൺകുട്ടികളോടുമുളള ലൈംഗിക താത്പര്യത്തെക്കുറിച്ച് ഗബ്രിയൽ ഒരിക്കലും മറച്ചുവെച്ചിട്ടില്ല. സെക്സിന് വേണ്ടി താൻ യാത്രകള്‍ ചെയ്തിരുന്നു.. ഒരിക്കലും ഒരു ടൂറിസ്റ്റ് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു എന്നും 83കാരനായ ഗബ്രിയൽ പറഞ്ഞു.
പതിനാലാം വയസിൽ തന്നെ ദുരുപയോഗം ചെയ്ത ഗബ്രിയലിനെ കുറിച്ച് ഒരു ഫ്രഞ്ച് എഡിറ്ററിന്റെ തുറന്നുപറച്ചിലിനെ തുടർന്നാണ് ഇയാൾക്കെതിരെ പൊലീസ് അന്വേഷണം നടത്തിയത്. സ്കൂൾ വിട്ടുവരുന്ന തന്നെയും കാത്ത് പുറത്ത് അയാള്‍ നിൽക്കുമായിരുന്നു എന്നും ശേഷം ഹോട്ടലിൽകൊണ്ടുപോയി ചൂഷണം ചെയ്യുമായിരുന്നു എന്നും അവർ തുറന്നെഴുതി. ഇവരുടെ വെളിപ്പെടുത്തലിന് ശേഷം ഇയാൾക്കെതിരെ ഫ്രഞ്ച് പൊലീസ് കേസെടുത്തിരുന്നു.