carbon-monoxide

നേപ്പാളിൽ വച്ച് വിഷവാതകം ശ്വസിച്ച് എട്ട് മലയാളികൾ മരണമടഞ്ഞ വാർത്ത അടുത്തിടെയാണ് ഞെട്ടലോടെ മലയാളികൾ കേട്ടത്. അതോടെയാണ് കാർബൺ മോണോക്‌സൈഡ് എന്ന 'സൈലന്റ് കില്ലറെ' കുറിച്ചുള്ള ചർച്ചകൾ മലയാളികൾക്കിടയിൽ ആരംഭിക്കുന്നതും. ഒരു സൂചന പോലും നൽകാതെ, ഇരകളെ അവർ പോലും അറിയാതെ മരണത്തിലേക്ക് തള്ളിവിടുന്ന ഈ കൊടുംഭീകരൻ ഒട്ടും ചില്ലറക്കാരനുമല്ല.

പല അവസരങ്ങളിൽ, പല അളവുകളിൽ സി.ഒയെ നമ്മൾ ശ്വസിക്കാറുണ്ടെന്നുള്ളതാണ് സത്യം. സിഗരറ്റ് പുക, വാഹനത്തിലെ പുക എന്നിവയുടെ രൂപത്തിൽ, പ്ലാസ്റ്റിക്ക് കത്തുമ്പോഴുമൊക്കെ ഈ മാരക വിഷവായു നമ്മുടെ ഉള്ളിലേക്കെത്തും. വളരെ ചെറിയ അളവിലായതുകൊണ്ടുമാത്രം അത് നമ്മെ കാര്യമായി ബാധിക്കാറില്ലെന്ന് മാത്രം.

നേപ്പാളിലെ സംഭവത്തോടെ മുറികളിലെ എ.സികളെ കുറിച്ചാണ് നമ്മുക്ക് ആശങ്കകൾ ആരംഭിച്ചത്. എന്നാൽ കാറുകളിൽ എ.സികൾ പ്രവർത്തിപ്പിക്കുന്ന നമ്മൾ അക്കാര്യത്തെ കുറിച്ച് മറന്നുപോകുകയാണ് ഉണ്ടായത്. എ.സി ഓണായ അവസരത്തിൽ ശരിയായ വായു സഞ്ചാചാരം നടക്കാത്ത വേളയിൽ കാറിനുള്ളിൽ കാർബൺ മോണോക്‌സൈഡ് രൂപപ്പെടാറുണ്ട് എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.

കാറിനകത്ത് കിടന്നുറങ്ങുന്നവർക്കോ അതിൽ വിശ്രമിക്കുന്നവർക്കോ പലപ്പോഴും ഈ വിഷവാതകത്തിന്റെ സാന്നിദ്ധ്യം മനസിലാകാതെ വരികയും ചെയ്യാം. മരണം വരെ സംഭവിക്കാവുന്നതാണ്. അതുകൊണ്ട് ആ സാഹചര്യത്തെ തടയാൻ ചില മുൻകരുതലുകൾ സ്വീകരിക്കുന്നത് ചിലപ്പോൾ സ്വന്തം ജീവനാകും രക്ഷിക്കുക. കാറിൽ കയറിയാലുടൻ എ.സി ഓൺ ചെയ്യാൻ പാടില്ല എന്നതാണ് ഇതിൽ പ്രധാനം.

ഇങ്ങനെ ചെയ്യുന്നത് വിഷവാതകങ്ങൾ പുറംതള്ളുന്നതിനാണ് കാരണമാകുക. കാറിലുള്ള, എയർ ഫ്രഷ്‌നർ, ഡാഷ്ബോർഡ്, സീറ്റുകൾ എന്നിവയിൽ നിന്നും പുറത്തുവരുന്ന ബെൻസൈം എന്ന വിഷവാതകമാണ് ഇതിൽ പ്രധാനം. ഇത് യാത്രക്കാർക്ക് കാര്യമായ ശാരീരികാസ്വസ്ഥതകൾ സൃഷ്ടിക്കും. ചൂടുകാലത്താണ് ഇത് കൂടിയ അളവിൽ പുറത്തുവരിക. മനുഷ്യശരീരത്തിന് താങ്ങാവുന്നതിനും അപ്പുറമായി 40 ശതമാനത്തോളം കൂടിയ അളവിലാണ് ബെൻസൈം പുറത്തുവരിക.

ഒരു മണിക്കൂറിൽ അടച്ചിട്ട കാറിൽ 40 ഡിഗ്രി സെൽഷ്യസ് ചൂടാണ് പുറത്തുവരിക. ഈ അവസ്ഥയിൽ പുറത്തുവരുന്ന ബെൻസൈം ശരീരത്തെ മാരകമായി ബാധിക്കുന്നതാണ്. കുട്ടികളിൽ പ്രത്യേകിച്ചും ഇതിന്റെ തോത് വളരെ കൂടുതലുമായിരിക്കും. വാഹനം ഓൺ ചെയ്ത ഗ്ളാസ് ഉയർത്തി വച്ച് യാത്രക്കാർ ഉള്ളിൽ ഇരിക്കാതിരിക്കുക, കാറിന്റെ എ.സിയുടെ കൂളിംഗ് കോയിലിൽ ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തുക, എ.സി ഓൺ ചെയ്തുകൊണ്ട് വാഹനങ്ങളിൽ കിടന്നുറങ്ങാതിരിക്കുക എന്നിവയാണ് ഇതിനുള്ള പരിഹാരങ്ങൾ.