blast

കൊച്ചി: തൃപ്പൂണിത്തുറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം. പതിനഞ്ച് പേർക്ക് പരുക്കേറ്റു. ഇവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. നടക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് വെടിക്കെട്ട് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പടക്കങ്ങളിൽ ഒന്ന് കൂടിനിന്ന ആളുകൾക്ക് ഇടയിൽ വീണ് പൊട്ടുകയായിരുന്നു. പരുക്കുപറ്റിയവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. സാരമായി പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.