fire

തൃപ്പൂണിത്തുറ: ഉദയംപേരൂർ നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി എട്ടരയോടെ നടന്ന വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. കൂട്ടവെടി പൊട്ടുന്നതിനിടയിൽ നിന്ന് ഡൈനാമിറ്റ് പെട്ടിത്തെറിച്ച് ആൾക്കൂട്ടത്തിനിടയിലേയ്ക്ക് വീഴുകയായിരുന്നു.

ഉദയംപേരൂർ മുതിരപ്പറമ്പിൽ നടിച്ചിറയിൽ മണിയുടെ ഭാര്യ വിമല (55), ഉദയംപേരൂർ പുത്തൻപുരയിൽ മൈത്രി (65), കൊച്ചുപുരയ്ക്കൽ മൈഥിലി, സുരേന്ദ്രൻ, ഭാര്യ ലീല, സി.കെ. പുരുഷൻ, ബിന്ദു, ഗിരിജ, അക്ഷയ്, സ്മിത, സുധിന, സരിത, അനിഷ്, വിശ്വൻ, നിയ തുടങ്ങിയവർക്കാണ് പരിക്ക്. വിമലയുടെ ഇരു കാലുകൾക്കും സാരമായ പരിക്കുണ്ട്. പരിക്കേറ്റ എല്ലാവരെയും ഉടനെ സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചു. സാരമായി പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.