ബിയർഗ്രില്ലിന്റെ സൂപ്പർഹിറ്റ് സർവൈവൽ ഷോയായ മാൻ വേഴ്സസ്വൈൽഡിന്റെ ചിത്രീകരണത്തിനിടെ തനിക്ക് സാരമായി പരിക്കേറ്റെന്ന വാർത്ത തെറ്റാണെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്.
കർണാടകയിലെ ബന്ദിപ്പൂർ നാഷണൽ പാർക്കിൽ നടന്ന ചിത്രീകരണത്തിനിടയിൽ താരത്തിന്റെ തോളിന് സാരമായ പരിക്കേറ്റുവെന്നായിരുന്നു വാർത്ത.
''മാൻ വേഴ്സസ് വൈൽഡിന്റെ ഒരു എപ്പിസോഡ് ഞാൻ പൂർത്തിയാക്കിക്കഴിഞ്ഞു. എനിക്ക് ഷൂട്ടിംഗിനിടയിൽ മുറിവോ പരിക്കോ ഒന്നുമുണ്ടായിട്ടില്ല. ചെറുകല്ലുകളിൽ നിന്നേറ്റ നിസാര പോറലുകളേയുള്ളൂ" ചെന്നൈ എയർപോർട്ടിൽ തന്നെ കാത്ത് നിന്ന മാദ്ധ്യമപ്രതിനിധികളോട് താരം പറഞ്ഞു.