പോഷക ഘടകങ്ങളുടെ കലവറയായ ആൽമണ്ട് ബട്ടർ രോഗപ്രതിരോധശക്തിയിൽ മികച്ചതാണ്. ശരീരത്തിന് ഊർജവും ഉന്മേഷവും പകരുന്നതിന് പുറമേ ചർമത്തിന് തിളക്കവും ആരോഗ്യവും സൗന്ദര്യവും ലഭിക്കാൻ സഹായിക്കും. അർബുദത്തെ ചെറുക്കാൻ ശക്തിയുള്ള സെലിനീയം ആൽമണ്ട് ബട്ടറിലുണ്ട്. മഗ്നീഷ്യം, വിറ്റാമിൻ ഇ, പൊട്ടാസ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ്. ഒമേഗ 6 ഫാറ്റി ആസിഡ് ധാരാളമുള്ളതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഉത്തമമാണ് ആൽമണ്ട് ബട്ടർ. ദിവസവും ഒരു സ്പൂൺ ആൽമണ്ട് ബട്ടർ കഴിക്കുന്നത് ആർത്തവപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ ആൽമണ്ട് ബട്ടറിൽ ധാരാളമുള്ളതിനാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തണം. കുട്ടികൾക്ക് ദിവസവും ആൽമണ്ട് ബട്ടർ കൊടുക്കുന്നത് പ്രതിരോധശേഷിയും ബുദ്ധിശക്തിയും വർദ്ധിക്കാൻ സഹായിക്കും.