മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കുടുംബത്തിൽ സന്തോഷം. മേലധികാരിയുടെ പ്രീതി. കൂട്ടുകച്ചവടത്തിൽ നിന്നും പിൻമാറും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പരസ്പരം വിശ്വാസം വർദ്ധിക്കും. ജീവിത ചെലവ് നിയന്ത്രിക്കും. ആർഭാടങ്ങൾ ഒഴിവാക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സമ്മർദ്ദങ്ങൾ സഹിക്കേണ്ടിവരും. സാഹചര്യങ്ങളെ നേരിടും. സമന്വയ സമീപനം സ്വീകരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അനിഷ്ടഫലം. സുതാര്യതയുള്ള സമീപനം. ഊഹാപോഹങ്ങളെ അതിജീവിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അഭിപ്രായ വ്യത്യാസം പരിഹരിക്കും. വിട്ടുവീഴ്ചയ്ക്കു തയാറാകും. അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മനോവിഷമം മാറും. സാമ്പത്തികം കൈകാര്യം ചെയ്യും. നേതൃത്വസ്ഥാനം ഉപേക്ഷിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കാലഹരണപ്പെട്ടവ ഉപേക്ഷിക്കും. തർക്കങ്ങൾ രമ്യമായി പരിഹരിക്കും. വാഹന യാത്രയിൽ സൂക്ഷിക്കണം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കൂടുതൽ അധ്വാനം വേണ്ടിവരും. പരസഹയം നേടും. വ്യവസായം പുനരാരംഭിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ചില കാര്യങ്ങൾ ആശങ്ക നൽകും. ബാഹ്യ പ്രേരണകൾ ഒഴിവാക്കും. കലാകായിക മത്സരങ്ങളിൽ വിജയം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. പരിശീലനം നേടും. ആശ്രിത പ്രവൃത്തികൾ ഉപേക്ഷിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വാഗ്ദാനങ്ങളിൽ അകപ്പെടരുത്. പാരമ്പര്യ പ്രവൃത്തികൾ പിൻതുടരും. പഠിച്ച വിഷയങ്ങളിൽ നേട്ടം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വിദേശ പഠനത്തിന് അവസരം. അംഗീകാരം ലഭിക്കും. നല്ല തൊഴിൽ ലഭിക്കും.