nirmala-sitaraman

കൊച്ചി: ധനമന്ത്രി നിർമ്മല സീതാരാമൻ രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ 202021 വർഷത്തേക്കുള്ള ബഡ്ജറ്ര് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിക്കേ, ആദായ നികുതിയിൽ ഇളവുണ്ടായേക്കുമെന്ന പ്രതീക്ഷ ശക്തം. ഉപഭോക്തൃ വിപണിക്ക് ഉണർവേകാനും ജനങ്ങളുടെ സേവിംഗ്സ് ഉയർത്താനുമായി നികുതിയിളവിന് ധനമന്ത്രി തയ്യാറായേക്കും.

എന്നാൽ, നേരിട്ട് നികുതി കുറയ്ക്കുന്നതിന് പകരം ആദായ നികുതി നിയമത്തിലെ വിവിധ സെക്ഷനുകളിൽ ഇളവ് നൽകാനായിരിക്കും ധനമന്ത്രി ശ്രമിച്ചേക്കുക. സർക്കാരിന്റെ നികുതി വരുമാനം കുത്തനെ കുറയുന്ന സാഹചര്യത്തിലാണിത്. സെക്ഷൻ 80സി., സെക്ഷൻ 80 ഡി എന്നിവ പ്രകാരം നേടാവുന്ന നികുതിയിളവിന്റെ പരിധി ഉയർത്താനാണ് സാദ്ധ്യതയേറെ.

ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് നാഷണൽ പെൻഷൻ സിസ്റ്റം, പി.പി.എഫ്., പോസ്റ്ര് ഓഫീസ് നിക്ഷേപം തുടങ്ങിയ മാർഗങ്ങളിലൂടെ 1.50 ലക്ഷം രൂപവരെ നികുതിയിളവ് നിലവിൽ സെക്ഷൻ 80സി പ്രകാരം നേടാം. ഇക്കുറി ഇതിലെ ഇളവിന്റെ പരിധി രണ്ടരലക്ഷം രൂപ ആക്കിയേക്കുമെന്നാണ് സൂചന. മെഡിക്കൽ ചെലവുകൾക്കായി 25,000 രൂപവരെ നികുതി ഇളവ് നേടാവുന്നതാണ് സെക്ഷൻ 80ഡി. ഇത് 50,000 രൂപയായി ഉയർത്താനും സാദ്ധ്യതയുണ്ട്.

നേട്ടത്തിന്റെ വഴി

സെക്ഷൻ 80സി., 80ഡി പരിധി പ്രതീക്ഷിക്കുന്നതുപോലെ ഉയർത്തിയാൽ ലഭിക്കാവുന്ന നേട്ടം ഇങ്ങനെ. ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഒരാളുടെ മൊത്തം വാർഷിക വരുമാനം 9 ലക്ഷം രൂപയെന്നിരിക്കട്ടെ:

മൊത്തം വരുമാനം : ?9 ലക്ഷം

സ്റ്രാൻഡേർഡ് ഡിഡക്ഷൻ : ?50,000

സെക്ഷൻ 80സി ഇളവ് : ?2.50 ലക്ഷം

സെക്ഷൻ 80സി.സി.ഡി : ?1.50 ലക്ഷം

സെക്ഷൻ 80 ഡി: ?50,000

ഇളവ് കഴിച്ചുള്ള വരുമാനം: ?5 ലക്ഷം

100% റിബേറ്ര് പരിധി : ?5ലക്ഷം

ഫലത്തിൽ നികുതി : 0%