local

ചാലക്കുടി: മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് അഷ്ടമിച്ചിറയിലെ പെൺകുട്ടിയെ പീഡനത്തിരയാക്കുകയും പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിൽ. ചാലക്കുടി കലിക്കൽകുന്ന് പനങ്ങാട്ടിൽ വിനയനെയാണ് (27) തൃശൂർ റൂറൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി പ്രദീപ് കുമാർ, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. മുമ്പ് പിടിയിലായ കൂടപ്പുഴ സ്വദേശി സുഷി വഴിയാണ് പെൺകുട്ടി വിനയന്റെ കെണിയിൽപ്പെടുന്നത്.

പിന്നീട് വാട്‌സ് ആപ്പ് വഴി പെൺകുട്ടിയുടെ ചിത്രങ്ങൾ ഇയാൾ പലർക്കുമയക്കുകയും ചെയ്തു. തുടർന്ന് പൂച്ചാക്കുളത്തെ വീട്ടിൽ സുഷിയുടെ സഹായത്തോടെ പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് വിനയൻ പിടിയിലായത്. എസ്.ഐ പി.ഡി അനിൽ കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, മാള സ്റ്റേഷനിലെ എ.എസ്.ഐ തോമസ്, വനിതാ സീനിയർ സി.പി.ഒ ഷീബ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.