അഭിനയത്തിനൊപ്പം നിലപാടുകളും, അഭിപ്രായം കൊണ്ടും ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടംകണ്ടെത്തിയ താരമാണ് തപ്സി പന്നു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരു റേഡിയോ പരിപാടിയിൽ കരീന കപൂർ ഖാനുമായുള്ള സംഭാഷണത്തിനിടെയാണ് താപ്സി തനിക്ക് നേരിട്ട അനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
ഗുരുപൂരബിന് ഗുരുദ്വാരയിലേയ്ക്ക് പോകുന്നതിനിടെയാണ് സംഭവം. നിരവധി സ്റ്റാളുകൾ വഴിയിലുണ്ടായിരുന്നു. നല്ല തിരക്കും ഉണ്ടായിരുന്നു. ഇതിനിടെ ഒരാൾ എന്റെ പിറകിൽ സ്പർശിച്ചതായി തോന്നി. അത് തിരിച്ചറിഞ്ഞപ്പോൾ അയാൾ വീണ്ടും സ്പർശിച്ചു. അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്തു.
പിന്നിൽ തോണ്ടിയ അയാളുടെ വിരൽ പിടിച്ചു തിരിച്ചു. ഉടൻ തന്നെ ആ തിരക്കിൽ നിന്ന് അയാൾ മാറി പോകുകയായിരുന്നു. മുമ്പും തനിക്ക് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളതിനാല്‍ മോശം അനുഭവം ഉണ്ടാകുമെന്ന് മനസിൽ കരുതിയിരുന്നു. എന്തും നേരിടുന്നതിനും മാനസികമായി തയ്യാറായിരുന്നെന്നും താരം പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ബയോ പികായ "ശബാഷ് മിതു"വാണ് തപ്സിയുടെ ഏറ്റവും പുതിയ ചിത്രം. മിതാലിയായിട്ടാണ് താരം ചിത്രത്തിൽ എത്തുന്നത്.