മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരിൽ ഒരാളാണ് ജീവ ജോസഫ്. ആർജവത്തോടും പോസിറ്റീവുമായും സംസാരിക്കുന്ന ജീവ ഇന്ന് ഏറ്റവും തിരക്കുള്ള അവതാരകരിൽ ഒരാളാണ്. തന്റേതായ ശൈലി കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം നേടാനും ഈ അവതാരകന് സാധിച്ചു. നടിയും മോഡലുമായ അപർണ തോമസാണ് ജീവയുടെ ഭാര്യ. ഇപ്പോഴിതാ ഭാര്യയുമായി യാത്ര ചെയ്യുന്നതിനിടെ സംഭവിച്ച ഒരു രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് താരം. പൃഥിരാജ് നായകനായി അഭിനയിച്ച ജെയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിനായി ഭാര്യ അപർണയുമായി യാത്ര ചെയ്യുമ്പോൾ ഗൂഗിൾ മാപ്പ് ചതി ഒരു കഥയായിരുന്നു അത്.
ജീവയുടെ വാക്കുകൾ
''ഇടുക്കിലായിരുന്നു ഷൂട്ട്, അപർണയ്ക്ക് രാവിലെ ഷൂട്ടുള്ളത് കൊണ്ട് കാറിന്റെ പുറകിൽ കിടന്നോളാൻ പറഞ്ഞു. തങ്ങളോടൊപ്പം യാത്ര ചെയ്യാൻ ബിജു എന്ന കൂട്ടുകാരനും ഉണ്ടായിരുന്നു. ഞങ്ങൾ ഗൂഗിൽ ചേച്ചിയോടൊക്കെ ചോദിച്ച് ഇടുക്കിക്ക് യാത്ര തിരിച്ചു. ആനയൊക്കെ കാണാമെന്ന് വിചാരിച്ച് ഞങ്ങൾ കാട്ടിലൂടെയായിരുന്ന യാത്ര ചെയ്തത്. കട്ടപ്പന റൂട്ടിൽ ഇങ്ങനെ പൊക്കോണ്ടിരിക്കുമ്പോൾ ലെഫ്റ്റിലേക്ക് ഒരു റോഡ് കണ്ടു. ഷോട്ട് കട്ടാണെന്ന് വിചാരിച്ച ആറോഡിലേക്ക് കയറി. അപ്പോൾ സമയം രാത്രി രണ്ട് മണി കഴിഞ്ഞിരുന്നു. പോകുന്ന വഴിയിൽ മുയലൊക്കെ വണ്ടിയുടെ മുന്നിലൂടെ ഓടുന്നുണ്ടായിരുന്നു.
റോഡിലൂടെ പോകുന്ന വണ്ടികളുടെ നമ്പർ നോക്കുന്ന ഒരു ശീലം എനിക്കുണ്ട്. പോകുന്ന വഴി വലതുഭാഗത്ത് പത്തനംതിട്ട രജിസ്ട്രേഷനിൽ ഒരു വണ്ടി കിടക്കുന്നുണ്ടായിരുന്നു. അങ്ങനെ അതിന്റെ നമ്പർ പ്ലേറ്റ് നോക്കി പോയി. അങ്ങനെ വീണ്ടും മുന്നോട്ട് പോയി വലതുഭാഗത്തേക്ക് തിരിയുന്നു.. അങ്ങനെ വീണ്ടും മുന്നോട്ട് പോയപ്പോൾ ഒരു വണ്ടിയെ കൂടെ കണ്ടു. അപ്പോൾ ഞാൻ ആലോചിച്ചു നേരത്തെ കണ്ട വണ്ടിയല്ലേ. അതെന്ന്... അങ്ങനെ നോക്കിയപ്പോളാണ് ഗൂഗിൽ മാപ്പിന്റെ കണക്ഷൻ കട്ടായതും പോയ റൂട്ടിൽ തന്നെ യു ടേൺ അടിച്ചു പോകുകയാണെന്നും മനസിലായത്. ഗൂഗിൾ മാപ്പ് ഞങ്ങളെ ചതിക്കുകയായിരുന്നു.
അങ്ങനെ വഴി ചോദിക്കാൻ നോക്കിയപ്പോൾ ഒരാൾ കമ്പിളി പുതപ്പൊക്കെയായി ഒരാൾ നടന്നുപോകുന്നു. അന്ന് പുലിമുരുകൻ ഇറങ്ങിയിട്ടില്ല. അയാളെ കാണുമ്പോൾ ഡാഡി ഗിരിജയെ പോലെയാണ് തോന്നിയത്. എനിക്കും ബിജുവിനും ഒരു സംശയം ഇത് മനുഷ്യനാണോ അതോ..അങ്ങനെ പതുക്കെ ഞങ്ങൾ വിൻഡോ തുറന്ന് ചേട്ടനോട് വഴി ചോദിച്ചു. അങ്ങനെ അദ്ദേഹം വഴി പറഞ്ഞു തന്നതാണ് കോമഡി.. അദ്ദേഹം പറഞ്ഞതൊന്നും ഞങ്ങൾക്ക് മനസിലായില്ല. അങ്ങനെ ഞങ്ങൾ എങ്ങനെയോ വഴിയൊക്കെ കണ്ടുപിടിച്ച് രാവിലെ ഹോട്ടലിൽ എത്തി''