ചലച്ചിത്ര നടി ഭാമ വിവാഹിതയായി. കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ അരുൺ താലിചാർത്തി. ദുബായിൽ ബിസിനസ് നടത്തുന്ന അരുൺ ചെന്നിത്തല സ്വദേശിയാണ്. ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയും കൂടിയാണ് അരുൺ. നടനും എം.പിയുമായ സുരേഷ് ഗോപി, ചലച്ചിത്ര താരങ്ങളായ മിയ, വിനു മോഹൻ, ഭാര്യ വിദ്യ തുടങ്ങി അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. മാദ്ധ്യമങ്ങൾക്കും ചടങ്ങിൽ പ്രവേശനമില്ലായിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത 'നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ മലയാള സിനിമാ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. വിനു മോഹനായിരുന്നു ചിത്രത്തിൽ ഭാമയുടെ നായകൻ.