കൊല്ലം പട്ടാഴിയിൽ 119 വയസ്സുള്ള കേശവൻനായർ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഖ്യാതിയിലേക്ക് എത്തിയിരിക്കുകയാണ്. ശരിക്കുമൊരു അത്ഭുതം തന്നെയാണ് കേശവൻ നായർ. രജഭരണത്തെ അടുത്തറിഞ്ഞു,. ഗാന്ധിജിയുടെ മരണം കണ്ടു, മലയാളത്തിനൊപ്പം സംസ്‌കൃതവും നന്നായി വഴങ്ങും. രാജഭരണമായിരുന്നു എന്തുകൊണ്ടും നല്ലതെന്നാണ് മൂലം തിരുനാളിന്റെ ഈ പ്രജയ്‌ക്ക് പറയാനുള്ളത്. രാജഭരണവും ജനാധിപത്യവും നന്നായി മനസിലാക്കിയ ഈ മുതുമുത്തച്ഛൻ അത് പറയുമ്പോൾ ഒട്ടും അതിശയോക്തിയില്ല.
ശ്വാസതടസം നന്നായി അലട്ടുന്നുണ്ടെങ്കിലും അതല്ലാതെ മറ്റസുഖങ്ങൾ ഒന്നുംതന്നെ കേശവൻ നായർക്ക് ഇല്ലെന്ന് മകൾ പറയുന്നു. ഈശ്വര വിശ്വാസം നല്ലതുപോലെ ഉള്ളതുകൊണ്ടാണ് അച്ഛൻ ഇന്നും ജീവിച്ചിരിക്കുന്നതെന്നാണ് മകളുടെ സാക്ഷ്യം.