kpcc

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരെ സുരേന്ദ്രൻ ഉന്നയിച്ച പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി.യുമായുള്ള ധാരണ പ്രകാരമാണെന്നും അക്കാര്യം കെ.സുരേന്ദ്രൻ വ്യക്തമാക്കണമെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് ശുരനാട് രാജശേഖരൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശൂരനാട് രാജശേഖരന്റെ ആരോപണം.

ഇന്ത്യൻ മതേതരത്വത്തിനു മേൽ നരേന്ദ്ര മോദി അമിത് ഷാ യെ കൊണ്ട് വർഷിച്ച കൊറോണ വൈറസാണ് പൗരത്വ ഭേദഗതി ബിൽ. അതിന്റെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറായിട്ടാണ് ഗവർണർ പ്രസംഗിക്കുന്നതും പ്രവർത്തിക്കുന്നതും .അതുകൊണ്ടാണ് ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കണമെന്ന പ്രമേയവുമായി പ്രതിപക്ഷ നേതാവ് മുന്നോട്ട് വന്നത്. ഇത് കേരളമാണ്. അനീതി കണ്ടാൽ ഉടൻ പ്രതികരിക്കുന്നവരുടെ നാട്. അതു കൊണ്ട് തന്നെയാണ് ഇന്ന് നീയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന് വന്ന ഗവർണറെ പ്രതിപക്ഷം തടഞ്ഞത്.കേരളത്തിന്റെ മൊത്തം ജനവികാരമാണിത്- ശൂരനാട് രാജശേഖരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പിണറായിക്കും ബി.ജെ.പി.യിലെ സുരേന്ദ്രനും ഒരേ സ്വരം...

ഇന്ത്യൻ മതേതരത്വത്തിനു മേൽ നരേന്ദ്ര മോദി അമിത് ഷാ യെ കൊണ്ട് വർഷിച്ച കൊറോണ വൈറസാണ് പൗരത്വ ഭേദഗതി ബിൽ. അതിന്റെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറായിട്ടാണ് ഗവർണർ പ്രസംഗിക്കുന്നതും പ്രവർത്തിക്കുന്നതും .അതുകൊണ്ടാണ് ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കണമെന്ന പ്രമേയവുമായി പ്രതിപക്ഷ നേതാവ് മുന്നോട്ട് വന്നത്. ഇത് കേരളമാണ്. അനീതി കണ്ടാൽ ഉടൻ പ്രതികരിക്കുന്നവരുടെ നാട്. അതു കൊണ്ട് തന്നെയാണ് ഇന്ന് നീയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന് വന്ന ഗവർണറെ പ്രതിപക്ഷം തടഞ്ഞത്.കേരളത്തിന്റെ മൊത്തം ജനവികാരമാണിത്. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവിനെതിരെയുള്ള സുരേന്ദ്രന്റെ പ്രസ്താവന പിണറായിയും ബി.ജെ.പി.യുമായുള്ള ധാരണ പ്രകാരമാണ്. എന്താണ് ധാരണ എന്ന് സുരേന്ദ്രൻ വ്യക്തമാക്കണം.