മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി ലക്ഷ്‌മി പ്രമോദ്. ടെലിസീരിയലിലെ കഥയേക്കാൾ സംഭവബഹുലമാണ് ലക്ഷ്‌മിയുടെ ജീവിതമെന്ന് ഒരുപക്ഷേ പ്രേക്ഷകർക്ക് അറിവുണ്ടാവില്ല. ഒപ്പം പഠിച്ചയാളെ തന്നെയാണ് ലക്ഷ്‌മി ജീവിതപങ്കളിയായി സ്വീകരിച്ചത്. അതും ഒരുപാട് എതിർപ്പുകൾ മറികടന്ന്. ഹൈസ്‌കൂളിൽ സീനിയറായി പഠിച്ച അസറാണ് ലക്ഷ്‌മിയുടെ മനം കവർന്ന നായകൻ. പ്രണയകഥയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, സ്‌കൂളിലെ ഹിന്ദി ടീച്ചറിന്റെ മകളായിരുന്നു ലക്ഷ്‌മി എന്നതായിരുന്നു. കൂടുതൽ വിശേഷങ്ങൾ കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിലൂടെയാണ് ലക്ഷ്‌മി പങ്കുവയ്‌ക്കുന്നത്.