ബീജിംഗ്: ലോകമാകെ കൊറോണ രോഗബാധയുടെ ഭീതിയിൽ കഴിയുന്ന വേളയിൽ ചൈനയിൽ നിന്നും പുറത്തുവരുന്നത് നടുക്കുന്ന റിപ്പോർട്ടുകളാണ്. രാജ്യത്ത് രോഗബാധയുള്ളവർ മനഃപൂർവം തന്നെ മറ്റുള്ളവരിലേക്ക് രോഗം പരത്താൻ ശ്രമിക്കുന്നു എന്ന മട്ടിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. രോഗബാധയില്ലാത്തവരുടെ ദേഹത്തേക്ക് തുപ്പിയും ഉമിനീരും മറ്റ് ശരീരസ്രവങ്ങളും പുരണ്ട വസ്തുക്കൾ പലയിടത്തും നിക്ഷേപിച്ചുമാണ് രോഗബാധിതർ തങ്ങൾക്കുള്ള രോഗം പരത്തുന്നത്.
ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചൈനയിലേതെന്ന് തോന്നിപ്പിക്കുന്ന ഒരു ആശുപത്രിയിലെ റിസപ്‌ഷനിൽ വച്ച് മുഖംമൂടി ധരിച്ച രണ്ടുപേർ റിസപ്‌ഷനുള്ളിൽ ഇരിക്കുന്ന രണ്ടുപേർക്ക് നേരെ തുപ്പുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതിൽ നിന്നും ഒഴിഞ്ഞുമാറുന്നതിനായി ഇവർ ഇരിക്കുന്ന കസേരയിൽ നിന്നും എഴുന്നേൽക്കുന്നതും ദൃശ്യങ്ങളും വീഡിയോയിൽ കാണാം.
Follow this Account for : latest update on #CoronaOutbreak
Another shocking footage that shows people deliberately spreading the deadly virus. This time in what looks like a hospital in China.#coronavirus #coronoavirus pic.twitter.com/ud6j7H3F29— Coronavirus Live Updates (@Rntk____) January 29, 2020
വുഹാനിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ജെസ്സിക്ക ബെയ്ലിംഗ് പറയുന്നത് കേൾക്കാം. 'ഞങ്ങൾക്കെല്ലാം പുറത്ത് പോകാൻ അങ്ങേയറ്റം ഭയമാണ്. കഴിയാവുന്നിടത്തോളം പുറത്ത് പോകുന്നത് ഞാൻ ഒഴിവാക്കിയിരുന്നു. അങ്ങേയറ്റം ഭയപ്പെട്ടാണ് ഞാൻ സാധനങ്ങൾ വാങ്ങിക്കുന്നതിനായി പുറത്തേക്ക് ഇറങ്ങിയത്. കാൽപാദം മുതൽ തലവരെ ഗ്ലൗസും മറ്റ് പ്രതിരോധ സംവിധാനങ്ങളും കൊണ്ട് മൂടിയ ശേഷമാണു ഞാൻ പുറത്തിറങ്ങിയത്.'
'രോഗം ബാധിച്ചവർ തങ്ങളുടെ മുഖംമൂടികൾ ഊരിയ ശേഷം ഡോക്ടർമാരുടെയും മറ്റുള്ളവരുടെയും മുഖത്തേക്ക് തുപ്പി അവർക്ക് രോഗം പകരുന്നതിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കഥകൾ ഞാൻ കേട്ടിരുന്നു. അതുകൊണ്ടുതന്നെ പുറത്തുനിന്നും വാങ്ങുന്ന എല്ലാ സാധനങ്ങളും ഞാൻ കഴുകി ഉപയോഗിക്കുമായിരുന്നു, കോഫീ സാഷെയും ചോക്ലേറ്റും വരെ'. ജെസീക്ക ഭീതിയോടെ പറഞ്ഞു നിർത്തുന്നു.
ഇതോടൊപ്പം ഞെട്ടിക്കുന്ന മറ്റൊരു വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. രോഗികൾക്ക് മൃതശരീരങ്ങൾക്കിടയിൽ നിന്നുകൊണ്ട് ചികിത്സ നൽകുന്ന ഡോക്ടർമാരുടെ വീഡിയോ ദൃശ്യങ്ങളാണ് ഇത്. എന്നാൽ ഈ വീഡിയോ പുറത്തുവിട്ട സ്ത്രീയെ അധികാരികൾ തടഞ്ഞുവെന്നും വീഡിയോ നീക്കം ചെയ്യിപ്പിച്ചുവെന്നും ആരോപണമുണ്ട്. മരണസംഖ്യ കുറച്ചു കാണിക്കാനും, രോഗബാധയുടെ തോത് കുറച്ചുകാണിക്കുന്നതിനും വേണ്ടിയാണിതെന്നാണ് പുറത്തുവരുന്ന വിവരം.
Huge public hygiene crisis seems to have erupted in #Wuhan. This video clip was once posted on Weibo but now deleted. The lady in the clip says dead bodies were left at hospital aisles untreated whereas doctors are taking care of other patients alongside them. #WuhanPneumonia pic.twitter.com/8ARaEHDbXC
— Ezra Cheung (@ezracheungtoto) January 24, 2020