jamia-

ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയ്ക്ക് സമീപം പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ വെടിയുതിർത്തയാൾ തൊട്ടുമുൻപ് ഫേസ്ബുക്ക് ലൈവും നൽകിയതായി റിപ്പോർട്ട്. പ്രതിഷേധക്കാർക്ക് നേരെ വെയിവയ്ക്കാൻ തയ്യാറായാണ് ഇയാൾ എത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇയാൾ നിമിഷങ്ങൾക്ക് മുൻപ് ഫേസ്ബുക്കിൽ നൽകിയ ലൈവ്. രാംഭക്ത് ഗോപാൽ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഫേസ്ബുക്ക് ലൈവിലെ വിശദാംശങ്ങൾ സംഹിതമാണ് ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

ഈ ലൈവ് വീഡിയോയ്ക്ക് പിന്നാലെയാണ് പ്രതിഷേധക്കാ\ക്ക് നേരേ വെടിയുതിര്‍ത്തത്. ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം എന്ന് ഉറക്കെവിളിച്ചുപറഞ്ഞായിരുന്നു വെടിവെപ്പ് നടത്തിയത്. വെടിവെപ്പിൽ ഷദാബ് ഫാറൂഖ് എന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു.

രാംഭക്ത് ഗോപാലിന്റെ നേരത്തെയുള്ള ഫേസ്ബുക്ക് പോസ്റ്റുകളെ സംബന്ധിച്ചും വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഷഹീൻബാഗ്, ഗെയിം ഓവർ എന്നും ഇവിടെ ഹിന്ദു മാദ്ധ്യമങ്ങൾ ഇല്ലെന്നുമായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍. തന്റെ അന്ത്യയാന്ത്രയിൽ കാവിപുതപ്പിക്കണമെന്നും ജയ്ശ്രീറാം മുഴക്കണമെന്നും ഇയാൾ മറ്റൊരു പോസ്റ്റിൽപറഞ്ഞിരുന്നു.

19കാരനായ രാംഭക്ത് ഗോപാൽ ഉത്തർപ്രദേശിലെ ജെവാര്‍ സ്വദേശിയാണെന്നാണ് വിവരം. വെടിവെപ്പ് നടന്നതിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.