തിരുവനന്തപുരം: പേട്ട മുന്നാം മനയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി ഒന്നിന് ആരംഭിക്കും. രാവിലെ 10നും 12നും മധ്യേ ശ്രീധർമ്മശാസ്താവിന്റെയും ശ്രീസുബ്രഹ്മണ്യന്റെയും അഷ്ടബന്ധം ചാർത്തി ബിംബ പുനഃപ്രതിഷ്ഠ ക്ഷേത്ര തന്ത്രി മരങ്ങാട്ടില്ലം ശങ്കരൻ നമ്പൂതിരി നിർവഹിക്കും. 3ന് രാവിലെ 9.45നും10നും മധ്യേ തൃക്കൊടിയേറ്റ്,​7ന് തോറ്റംപാട്ട്. നാലാം ഉത്സവത്തിന് വെെകിട്ട് 5ന് കരിക്കകം ചാമുണ്ഡേശ്വരി ഭജൻസിന്റെ ഭക്തിഗാനാലാപനം. അഞ്ചാം ഉത്സവത്തിന് രാവിലെ 7ന് പഞ്ചമി മഹിളാ വിഭാഗത്തിന്റെ ലളിതസഹസ്രനാമ പാരായണം. 7.30ന് മുതിർന്ന വ്യക്തികളെ ആദരിക്കൽ,​ 8.30ന് തൃക്കല്യാണം. ആറാം ഉത്സവത്തിന് രാവിലെ 7ന് പഞ്ചമി മഹിളാ വിഭാഗത്തിന്റെ ദേവി മാഹാത്മ്യ പാരായണം. ഏഴാം ഉത്സവത്തിന് രാവിലെ 10ന് ആയില്ല പൂജയും നാഗരൂട്ടം. എട്ടാം ഉത്സവത്തിന് രാത്രി 10ന് കൊന്നുതോറ്റ്. ഒൻപതാം ഉത്സവത്തിന് വെെകിട്ട് 4ന് എഴുന്നെള്ളിപ്പ്,​ 4.30ന് കരിക്കകം ചാമുണ്ഡീ കലാപീഠം ത്രിവിക്രമനും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരി മേളം. 6.30ന് കുത്തിയോട്ടം,​ 7ന് താലപ്പൊലിവ്,​ 8.30ന് വെടിക്കെട്ട്,​ 10ന് ഗുരുസിയോടുകൂടി സമാപനം.